|    Jun 23 Fri, 2017 8:46 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ആസ്‌ത്രേലിയന്‍ ഓപണ്‍: സെയ്‌ന നെഹ്‌വാളിന് കിരീടം

Published : 13th June 2016 | Posted By: SMR

സിഡ്‌നി: ആസ്‌ത്രേലിയന്‍ ഓപണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാളിന് കിരീടം. ഫൈനലില്‍ ലോക 10ാം നമ്പര്‍ ചൈനീസ് താരം സുന്‍ യുവിനെ സെയ്‌ന പരാജയപ്പെടുത്തുകയായിരുന്നു.
ആദ്യസെറ്റ് കൈവിട്ടതിനു ശേഷമാണ് ലോക എട്ടാം നമ്പര്‍ താരമായ സെയ്‌നയുടെ തിരിച്ചുവരവ്. സുന്‍ യുവിനെതിരേയുള്ള മികച്ച റെക്കോഡും ഇന്ത്യന്‍ താരത്തിന് ആത്മവിശ്വാസം നല്‍കി. സ്‌കോര്‍: 11-21, 21-14, 21-19. മല്‍സരം ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടുനിന്നു.
ആസ്‌ത്രേലിയന്‍ ഓപണില്‍ ഇത് രണ്ടാം തവണയാണ് സെയ്‌ന ജേതാവാകുന്നത്. 2014ലാണ് സെയ്‌ന ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടത്തില്‍ ആദ്യമായി മുത്തമിട്ടത്. സൂപ്പര്‍സീരീസ് വിഭാഗത്തില്‍ സെയ്‌ന നേടുന്ന ഏഴാം കിരീടമാണിത്.
റിയോ ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന സെയ്‌നയ്ക്ക് ആസ്‌ത്രേലിയന്‍ ഓപണില്‍ കിരീടം നേടാനായത് ആത്മവിശ്വാസം നല്‍കും. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യക്കു വേണ്ടി വെങ്കലം സമ്മാനിക്കാന്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ സെയ്‌നയ്ക്ക് സാധിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക