|    Nov 19 Sun, 2017 3:55 pm
FLASH NEWS
Home   >  Sports  >  Cricket  >  

ആസ്‌ത്രേലിയന്‍ ഓപണ്‍: സിന്ധുവിനും സൈനയ്ക്കും മുന്നേറ്റം

Published : 21st June 2017 | Posted By: ev sports


സിഡ്ണി: ആസ്‌ത്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ താരങ്ങളായ സൈന നെഹ്‌വാളും, പിവി സിന്ധുവും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിടമ്പി ശ്രീകാന്തും സായ് പ്രണീതും രണ്ടാം റൗണ്ടില്‍ കടന്നു.
ഇന്ത്യയുടെ സീഡില്ലാ താരം സൈന നാലാം സീഡ് താരമായ കൊറിയയുടെ സുങ് ജി ഹ്യുന്നിനെയാണ് പരാജയപ്പെടുത്തിയത്. 39 മിനിറ്റ് മാത്രം നീണ്ടു നിന്ന പോരാട്ടത്തില്‍ 21-10, 21-16 എന്ന സ്‌കോറിനായിരുന്നു സൈനയുടെ ജയം. ഇന്ത്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയ പിവി സിന്ധു വീണ്ടും മികവ് ആവര്‍ത്തിച്ചു. ജപ്പാന്റെ സയാക്ക സാറ്റോയെ 21-17, 14-21, 21-18 എന്ന സ്‌കോറിനാണ് സിന്ധു തകര്‍ത്തത്. ആദ്യ സെറ്റ് നേടിയ സിന്ധുവിന് രണ്ടാം സെറ്റില്‍ കാലിടറിയെങ്കിലും മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചെത്തി വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഇന്തോനീസ്യന്‍ കിരീടം നേടിയ കെ ശ്രീകാന്ത് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കാന്‍ ചാവോ യുവിനെ പരാജയപ്പെടുത്തിയത്. 27 മിനിറ്റ് മാത്രം നീണ്ടു നിന്ന പോരാട്ടത്തില്‍ 21-13, 21-16 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം. രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം സണ്‍ വാന്‍ ഹോയാണ് ശ്രീകാന്തിന്റെ എതിരാളി. ഇന്തോനീസ്യന്‍ ഓപണിന്റെ സെമിയില്‍ സണ്‍ വാന്‍ ഹോയെ ശ്രകാന്ത് പരാജയപ്പെടുത്തിയിരുന്നു.
മറ്റൊരു പുരുഷ താരം സായ് പ്രണീത് ആദ്യ റൗണ്ടില്‍ തോല്‍വി വഴങ്ങിയതിന് ശേഷം അടുത്ത രണ്ട് സെറ്റുകളും പിടിച്ചെടുത്ത് വിജയം പടിച്ചെടുക്കുകയായിരുന്നു. 47 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍  ഇന്തോനീസ്യയുടെ സണ്‍ ഇന്നിനെ 10-21, 21-12, 21-10 എന്ന സ്‌കോറിനാണ് പ്രണീത് മുട്ടുകുത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക