|    Sep 25 Tue, 2018 3:01 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ആസ്‌ത്രേലിയന്‍ ഓപണ്‍: സാനിയ സഖ്യത്തിന് വിജയത്തുടക്കം

Published : 19th January 2017 | Posted By: fsq

 

മെല്‍ബണ്‍: അട്ടിമറികളില്ല ആസ്‌ത്രേലിയന്‍ ഓപ്പണിലെ ആദ്യമല്‍സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെ പ്രമുഖര്‍ ജയത്തോടെ തുടങ്ങി. വനിതാ ഡബിള്‍സില്‍ ചെക് റിപബ്ലിക്കിന്റെ ബാര്‍ബൊറ സ്‌െ്രെടക്കോവയുമൊത്ത്  കോര്‍ട്ടിലിറങ്ങിയ ഇന്ത്യന്‍ വനിതാ താരം സാനിയ മിര്‍സ രണ്ടാം റൗണ്ടിലേക്കുള്ള ചുവട് ഭദ്രമാക്കി. ഒരു മണിക്കൂര്‍ മാത്രം നീണ്ടു നിന്ന മല്‍സരത്തില്‍ ബ്രിട്ടീഷ് സഖ്യമായ ജോസെലിന്‍ റേ ,അന സ്മിത്തിനെയുമാണ്് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇരുവരും തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3,6-1. പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ സഖ്യവും രണ്ടാം റൗണ്ട് ഉറപ്പിച്ചു.  ഉറുഗ്വാ താരം പാബ്ലൊ ക്യുവാസിനൊപ്പം റാക്കറ്റേന്തിയ ബൊപ്പണ്ണ  ബ്രസീല്‍ അര്‍ജന്റീന ജോഡികളായ  തോമസ് ബെല്ലൂച്ചിമാക്‌സിമോ ഗോണ്‍സാലസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ്  മുന്നോട്ടു കുതിച്ചത്. അനായാസം ആദ്യസെറ്റ് സ്വന്തമാക്കിയ ക്യുവാസ് ബൊപ്പണ്ണ കുട്ടുകെട്ടിന് രണ്ടാം റൗണ്ടില്‍ ബ്രസീല്‍ അര്‍ജന്റീന താരങ്ങള്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി. ഇതോടെ രണ്ടാം സെറ്റ് ടൈ ബ്രേക്കറിലാണ് തീരുമാനമായത്. സ്‌കോര്‍: 6-4,7-6 (4). ആസ്‌ട്രേലിയന്‍ താരങ്ങളായ അലെക്‌സ് ബോള്‍ട്ട്ബ്രാഡ്‌ലി മൗസ്‌ലി സഖ്യമാണ് ബൊപ്പണ്ണയും ക്യുവാസിനും എതിരാളികളായത്. അതേ സമയം വ്യക്തിഗ മല്‍സരങ്ങളിലും ലോകോത്തര താരങ്ങള്‍ പതിവു പോലെ  മുന്നേറ്റം കാഴ്ചവച്ചു. ടൂര്‍ണമെന്റിലെ രണ്ടാം സീഡുകാരായ  നോവാക് ജോക്കോവിച്ചും സെറിന വില്യംസും രണ്ടാം റൗണ്ട് ഉറപ്പിച്ചു. സ്‌പെയിന്‍ താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കൊയെ പരാജയപ്പെടുത്തിയാണ് തന്റെ ഏഴാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെര്‍ബിയന്‍ ഇതിഹാസം  ജോക്കോവിച്ച് മുന്നേറ്റമാരംഭിച്ചത്. സ്‌കോര്‍ (6-1, 7-6, 6-2).കഴിഞ്ഞ സീസണില്‍ റാഫേല്‍ നദാലിനെ ആദ്യ റൗണ്ടില്‍ വീഴ്ത്തിയ താരമായിരുന്നു  വെര്‍ഡാസ്‌കോ. ഇവര്‍ക്കു പുറമേ മുന്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍, പുരുഷ മൂന്നാം സീഡ് മിലോസ് റാവോണിയാക്കി, മുന്‍ വനിതാ ലോക ഒന്നാം നമ്പര്‍ കരോളിന്‍ വോസ്‌നി എന്നിവരും ഇന്നലെ വ്യക്തിഗത വിജയം നേടിയവരില്‍ ഉള്‍പ്പെടുന്നു.  17ാം സീഡായ ആസ്‌ട്രേലിയയുടെ അറന റോഡിനോവയെ കീഴടക്കിയാണ് കരോളിന്റെ തുടക്കംവിവാഹ വാര്‍ത്തകക്കു പിന്നാലെ കളത്തിലിറങ്ങിയ വനിതാ വിഭാഗം മുന്‍ ചാംപ്യനും രണ്ടാം സീഡുമായ സെറിന വില്യംസും ജയത്തോടെ 2017 സീസണ്‍ ആസ്‌ത്രേലിയന്‍ ഒാപ്പണില്‍ അരങ്ങു തകര്‍ത്തു. സ്വിസ് താരം ബെലിന്‍ഡ ബെന്‍സിക്കിനെ(6-4, 6-3)  സ്‌കോറിനു തോല്‍പ്പിച്ചായിരുന്നു സെറീനയുടെ രണ്ടാം റൗണ്ടിലേക്കുള്ള പ്രയാണം. സൂപ്പര്‍ താരം ആന്‍ഡി മുറേയും റോജര്‍ ഫെഡററും മൂന്നാം റൗണ്ടില്‍ കടന്നു. ആന്‍ഡ്രി റുബ്ലവിനെ 6-3,6-0,6-2 എന്ന സ്‌കോറിനാണ് മുറേ മുട്ടുകുത്തിച്ചത്. ഫെഡറര്‍ നൊവാഹ് റുബിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5,6-3, 7-6.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss