|    May 25 Fri, 2018 7:49 pm
FLASH NEWS
Home   >  News now   >  

ആസ്‌ത്രേലിയന്‍ ഓപണ്‍: ശ്രീകാന്ത് ഫൈനലില്‍

Published : 24th June 2017 | Posted By: ev sports

സിഡ്‌നി: ആസ്‌ത്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരിസില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ജൈത്രയാത്ര തുടരുന്നു. സെമിഫൈനലില്‍ ചൈനയുടെ ഷി യുഖിയെ നേരിട്ടുള്ള സെറ്റുകളില്‍ മലര്‍ത്തിയടിച്ച് ശ്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചു. 21-10, 21-14 എന്ന സ്‌കോറിലാണ്് ശ്രീകാന്ത് വെന്നിക്കൊടി പാറിച്ചത്.
ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് ശ്രീകാന്ത് തുടര്‍ച്ചയായി ഫൈനലില്‍ എത്തുന്നത്. സിങ്കപ്പൂര്‍ ഓപണില്‍ റണ്ണറപ്പായ കിഡംബി, ഇന്തോനീസ്യന്‍ ഓപണില്‍ കിരീടം ചൂടിയിരുന്നു. ആദ്യമായി ഇന്തോനീസ്യന്‍ ഓപണില്‍ കപ്പടിച്ച ഇന്ത്യന്‍ താരമെന്ന റെക്കോഡ് നേടിയ ശ്രീകാന്തിന്റെ ആസ്‌ത്രേലിയന്‍ ഓപണ്‍ പ്രകടനം ആവേശത്തോടെയാണ് കായിക ലോകം കാത്തിരിക്കുന്നത്.
പുരുഷ സിംഗിള്‍സ് സെമിഫൈനലില്‍ നാലാം സീഡായ ഷി യുഖിയെ നാല്‍പത് മിനിറ്റിനകമാണ് ശ്രീകാന്ത് കീഴടക്കിയത്. ആദ്യ ഗെയിമില്‍ 5-5 പോയിന്റ് വരെ ഒപ്പത്തിനൊപ്പം മുന്നേറിയ ശ്രീകാന്ത് പിന്നീട് യുഖിയെ മുന്നേറാന്‍ അനുവദിച്ചില്ല. 15 മിനിറ്റിനകം ശ്രീകാന്ത് ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും 6-6 എന്ന നിലയില്‍ ഒപ്പത്തില്‍ നിന്ന യുഖി ശ്രീകാന്തിന്റെ കരുത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ഫൈനലില്‍ ചൈനയുടെ ലോങ് ഷെന്‍ ആണ് ശ്രീകാന്തിന്റെ എതിരാളി. സിങ്കപ്പൂര്‍ ഓപണിലും ശ്രീകാന്ത് ചൈനീസ് താരം യുഖിയെ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ സിങ്കപ്പൂര്‍ ഓപണിനേക്കാള്‍ മികച്ച പ്രകടനമാണ് ശ്രീകാന്ത് പുറത്തെടുത്തത്. ആസ്‌ത്രേലിയന്‍ ഓപണ്‍ മുന്‍ ചാംപ്യയായ സെയ്‌ന നെഹ്‌വാള്‍ അടക്കം ഇന്ത്യന്‍ വനിതാ താരങ്ങള്‍ സെമിഫൈനല്‍ കാണാതെ പുറത്തായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss