|    Feb 21 Wed, 2018 11:12 am
Home   >  Todays Paper  >  page 11  >  

ആസ്‌ത്രേലിയന്‍ ഓപണ്‍ : മിക്‌സഡ് ഡബിള്‍സില്‍ സാനിയ സഖ്യം ഫൈനലില്‍

Published : 28th January 2017 | Posted By: fsq

 

മെല്‍ബണ്‍: ഇന്ത്യന്‍ താരം സാനിയ മിര്‍സയും ക്രായേഷ്യയുടെ ഇവാന്‍ ഡോഗി സഖ്യം ആസ്‌ത്രേലിയന്‍ ഓപണ്‍ മിക്‌സഡ് ഡബിള്‍സിന്റെ ഫൈനല്‍ കടന്നു. സെമി ഫൈനലില്‍ ആസ്‌ത്രേലിയന്‍ താരങ്ങളായ സാമന്ത സ്‌റ്റോസര്‍- സാം ഗ്രോത് സഖ്യത്തെ മുട്ടുകുത്തിച്ചാണ് രണ്ടാം സീഡായ സാനിയ സഖ്യം ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ടൈബ്രേക്കറിലേക്ക് നീണ്ട മല്‍സരത്തില്‍ മികച്ച പ്രകടനത്തിന്റെ വിജയമാണ് സാനിയ സഖ്യം നേടിയെടുത്തത്. സ്‌കോര്‍ 6-4, 2-6, 10-5.ആദ്യ സെറ്റ് അനായാസം ജയിച്ച സാനിയ സഖ്യത്തിന് രണ്ടാം സെറ്റില്‍ കാലിടറി. എന്നാല്‍ ടൈബ്രേക്കറില്‍ ശക്തമായി തിരിച്ചുവന്ന സാനിയയും ഡോഗിയും 10-5ന് മല്‍സരം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ സാനിയ സഖ്യം അമേരിക്കയുടെ അബ്ഗലി സ്പീയേഷ്‌സ് കൊളംബിയയുടെ ജുവാന്‍ സെബാസ്റ്റിയന്‍ കബാല്‍ സഖ്യത്തെ നേരിടും. സാനിയയുടെ അഞ്ചാമത്തെ ആസ്‌ത്രേലിയന്‍ ഓപണ്‍ ഫൈനലാണിത്. 2008ല്‍ മഹേഷ് ഭൂപതിക്കൊപ്പ റണ്ണറപ്പായ സാനിയ 2014ലും റണ്ണറപ്പായിരുന്നു. കഴിഞ്ഞ വര്‍ഷം വനിതാ ഡബിള്‍സില്‍ മാര്‍ട്ടീന ഹിംഗിന്‍സിനൊപ്പം സാനിയ കിരീടം ചൂടിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss