|    Mar 24 Fri, 2017 1:50 pm
FLASH NEWS

ആസ്‌ത്രേലിയന്‍ ഓപണ്‍: ജോകോവിച്ച്, ഫെഡറര്‍, സെറീന, ഷറപ്പോവ പ്രീക്വാര്‍ട്ടറില്‍

Published : 23rd January 2016 | Posted By: SMR

മെല്‍ബണ്‍: നിലവിലെ ചാംപ്യ ന്‍മാരായ നൊവാക് ജോകോവിച്ച്, സെറീന വില്യംസ് എന്നിവരോടൊപ്പം മുന്‍ ജേതാവും സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍, കെയ് നിഷികോരി, ജോ വില്‍ഫ്രഡ് സോങ എന്നീ പ്രമുഖര്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂ ര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ആറാം ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടം ലക്ഷ്യമിട്ടെത്തിയ ജോകോവിച്ച് മൂന്നാംറൗണ്ടില്‍ 28ാം സീഡായ ഇറ്റലിയുടെ ആന്ദ്രെസ് സെപ്പിയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. സ്‌കോര്‍: 6-1, 7-5, 7-6.
ആദ്യ സെറ്റ് അനായാസം നേടിയ ജോകോവിച്ചിന് പിന്നീടുള്ള രണ്ട സെറ്റിലും എതിരാളിയില്‍ നിന്നു കടുത്ത വെല്ലുവിളി നേരിടേണ്ടിവന്നു. ടൈബ്രേക്കറിലെത്തിയ മൂന്നാംസെറ്റില്‍ 4-6നു പിന്നിട്ടുനിന്ന ശേഷമാണ് സെര്‍ബിയന്‍ താരം മികച്ച തിരിച്ചുവരവ് നടത്തി ജയം പിടിച്ചെടുത്തത്.
ഫെഡറര്‍ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് ബള്‍ഗേറിയ ന്‍ താരം ഗ്രിഗര്‍ ദിമിത്രോവിനെ മറികടക്കുകയായിരുന്നു. 6-4, 3-6, 6-1, 6-4 എന്ന സ്‌കോറിനാണ് ഫെഡററുടെ ജയം. ഇതോടെ സ്വിസ് താരം പുതിയൊരു റെക്കോഡിനും അര്‍ഹനായി. 300 ഗ്രാന്റ്സ്ലാം വിജയങ്ങളെന്ന നാഴികക്കല്ലാണ് ഫെഡറര്‍ പിന്നിട്ടത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ പുരുഷതാരം കൂടിയാണ് അദ്ദേഹം.
മറ്റു പുരുഷ സിംഗിള്‍സ് മല്‍സരങ്ങളില്‍ നിഷികോരി 7-5, 2-6, 6-3, 6-4ന് ഗ്വിലെര്‍മോ ഗാര്‍ഷ്യ ലോപസിനെയും സോങ 6-4, 7-6, 7-6ന് പിയറെ ഹ്യൂഗ്‌സ് ഹെര്‍ബര്‍ട്ടിനെയും ഗില്ലെസ് സിമണ്‍ 6-3, 6-2, 6-1ന് ഫെഡറികോ ഡെല്‍ബോണിസിനെയും തോല്‍പ്പിച്ചു.
വനിതകളില്‍ ആറു തവണ ചാംപ്യനായ സെറീന റഷ്യന്‍ കൗമാരതാരം ദാരിയ കസാക്കിനയെയാണ് തകര്‍ത്തുവിട്ടത്. ഏകപക്ഷീയമായ മല്‍സരത്തി ല്‍ 6-1, 6-1ന് സെറീന 18കാരിയെ തുരത്തുകയായിരുന്നു. മല്‍സരം 45 മിനിറ്റ് കൊണ്ട് അവസാനിച്ചു.
ഷറപ്പോവ വാശിയേറിയ മ ല്‍സരത്തില്‍ അമേരിക്കയുടെ ലോറെന്‍ ഡേവിസിനെ 6-1, 6-7, 6-1ന് കീഴടക്കിയാണ് പ്രീക്വാര്‍ട്ടറിലെത്തിയത്.
ഭൂപതി സഖ്യം പുറത്ത്
ഇന്ത്യന്‍ വെറ്ററന്‍ താരം മഹേഷ് ഭൂപതിയുടെ ഡബിള്‍സ് പോരാട്ടം രണ്ടാംറൗണ്ടില്‍ അവസാനിച്ചു.
ഇന്നലെ നടന്ന മല്‍സരത്തില്‍ മൂന്നാം സീഡുകളും അമേരിക്കന്‍ സഹോദരന്‍മാരുമായ ബോബ് ബ്രയാന്‍- മൈക്ക് ബ്രയാന്‍ സഖ്യം ഭൂപതി- ലക്‌സംബര്‍ഗിന്റെ ഗില്ലെസ് മുള്ളര്‍ ജോടിയെ 6-3, 6-2ന് തോല്‍പ്പിച്ചു.

(Visited 80 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക