|    Oct 23 Tue, 2018 5:14 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ആസ്‌ത്രേലിയന്‍ ഓപണ്‍ : അട്ടിമറി തോല്‍വിയോടെ ജോക്കോവിച്ച് പുറത്ത്

Published : 20th January 2017 | Posted By: fsq

 

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപ്പണില്‍ ആദ്യത്തെ അട്ടിമറിയില്‍ നിലവിലെ ചാംപ്യന്‍ നൊവാക്ക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. വൈല്‍ഡ് കാര്‍ഡ് എന്‍ഡ്രിയുമായി ടൂര്‍ണമെന്റിനെത്തിയ ഉസ്‌ബെസ്‌കിസ്താന്‍ താരം  ഡെന്നിസ് ഇസ്‌റ്റോമിനാണ് ലോകരണ്ടാം റാങ്കുകാരനെ പുറത്താക്കിയത്. 117ാം റാങ്കുകാരനാണ്  ഇസ്‌റ്റോമിന്‍. തുടര്‍ച്ചയായി അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ആറുതവണ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ കിരീടം ചുടിയ ജോക്കോവിച്ചിനെ തറപറ്റിച്ചത്. സ്‌കോര്‍  7- 6 , 5-7, 2-6, 7-6 , 6-4. മല്‍സരം അഞ്ചു മണിക്കൂറോളം നീണ്ടു.  12 ഗ്രാന്റ് സ്ലാം നേടിയിട്ടുള്ള താരമാണ് നൊവാക്ക് ജോക്കോവിച്ച്. ആദ്യസെറ്റില്‍തന്നെ കനത്ത പോരാട്ടം കാഴ്ചവച്ച് ഇസ്‌തോമിന്‍ തന്റെലക്ഷ്യം വ്യക്തമാക്കി ആദ്യ സെറ്റ് നേടിയെടുത്തു, പിന്നീട് രണ്ട് മൂന്ന് സെറ്റുകളില്‍ മുന്‍ ചാംപ്യന്‍ ഇസ്‌തോമിനു മുന്നില്‍ പതറുകയായിരുന്നു. ടെന്നീസ് റാങ്കിങ്ങിന്റ തലപ്പത്തുള്ള നൊവാക്ക് ജോക്കോവിച്ചിനെതിരായ വിജയം  ഡെന്നിസ് ഇസ്‌റ്റോമിന്റെ കരിയറിലെ ഏറ്റവും മികച്ചതെന്നു തന്നെ അവകാശപ്പെടാവുന്നതാണ്. സ്പാനിഷ് താരം പാബ്ലൊ ബുസ്തയാണ് മൂന്നാം റൗണ്ടില്‍  ഇസ്‌തോമിന്റെ എതിരാളി.അതേസമയം 122 ആഴ്ച സ്വന്തമാക്കി വച്ച തന്റെ ഒന്നാം റാങ്ക് പട്ടം കഴിഞ്ഞ നവംബറില്‍ നഷ്ടപ്പെട്ടായിരുന്നു നൊവാക്കിന്റെ ടൂര്‍ണമെന്റ് പ്രവേശം. 2014 സ്വന്തമാക്കിയ ഒന്നാമന്‍ പട്ടം ഇപ്പോള്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറേയ്ക്കാണ്.  ഇതിനു പുറമേ 2008ലെ വിംബിള്‍ഡണിന് ശേഷം ആദ്യമായാണ് ജോകോവിച്ച് ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ട് കാണാതെ പുറത്താകുന്നത്. ഇക്കഴിഞ്ഞ ഒളിംപിക്‌സ് മല്‍സരത്തിലും അദ്ദേഹം ഒന്നാം റൗണ്ടില്‍ പുറത്തായിരുന്നു.പുരുഷ സിംഗിള്‍സില്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിന് ജയം. എതിരാളി മാര്‍ക്കോസ് ബഗ്ദാത്തിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-1, 6-3

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss