|    Jun 25 Mon, 2018 5:39 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ആസ്‌ത്രേലിയന്‍ ഓപണ്‍:ആന്‍ഡി മുറേയ്ക്കും സെറീനയ്ക്കും വിജയത്തുടക്കം

Published : 17th January 2017 | Posted By: fsq

 

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാംനമ്പര്‍ ബ്രിട്ടീഷ് പുരുഷ താരം ആന്‍ഡി മുറേയ്ക്കും അമേരിക്കന്‍ സൂപ്പര്‍ താരം വീനസ് വില്യംസിനും വിജയത്തുടക്കം. ആദ്യറൗണ്ട് അനായാസം പിന്നിട്ട് മുറേ കുതിപ്പ് തുടങ്ങി. വനിതകളില്‍ അമേരിക്കയുടെ വീനസ് വില്യംസിനെക്കൂടാതെ റുമാനിയയുടെ സിമോണ ഹാലെപ്പ്, സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസ എന്നിവരും ആദ്യറൗണ്ട് മല്‍സരങ്ങളില്‍ ജയം കൊയ്തു.ടൂര്‍ണമെന്റിലെ ഒന്നാം സീഡ് കൂടിയായ മുറേ ഉക്രെയ്‌നിന്റെ ഇല്ല്യ മര്‍ചെങ്കോയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്‌കോര്‍: 7-5, 7-6,6-2. മല്‍സരത്തില്‍ മര്‍ച്ചെങ്കോ 46 വിന്നറുകള്‍ പായിച്ചപ്പോള്‍ 25 എണ്ണമേ മുറേയുടെ ഭാഗത്തു നിന്നുണ്ടായുള്ളൂ. കഴിഞ്ഞ വര്‍ഷമാണ് സെര്‍ബിയന്‍സൂപ്പര്‍ താരം നൊവാക് ജോകോവിച്ചിനെ പിന്തള്ളി മുറേ റാങ്കിങില്‍ തലപ്പത്തെത്തിയത്. മുറേ ടോപ് സീഡാവുന്ന ആദ്യ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍.വനിതാ സിംഗിള്‍സില്‍ വീനസ് 7-6, 7-5ന് കതേര്‍ന കോസ്‌ലോവയെയും ഹാലെപ് 6-3, 6-1ന് ഷെല്‍ബി റോജേഴ്‌സിനെയും മുഗുറുസ 7-5, 6-4ന് മരീന എറാകോവിച്ചിനെയുമാണ്  തോല്‍പ്പിച്ചത്. സ്വിസര്‍ലന്‍ഡിന്റെ സൂപ്പര്‍ താരം റോജര്‍ ഫെഡറിനും ആസ്‌ത്രേലിയന്‍ ഓപണില്‍ വിജയത്തുടക്കം. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഫെഡറര്‍ ജെര്‍ഗന്‍ മെല്‍സറെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 3-6, 6-2, 6-2.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss