|    Sep 19 Tue, 2017 8:56 pm
FLASH NEWS
Home   >  Sports  >  Cricket  >  

ആസ്‌ത്രേലിയ എ ടീമിന് പകരം അഫ്ഗാനിസ്താന്‍ ട്രൈ സീരീസ് പരമ്പരയില്‍

Published : 17th July 2017 | Posted By: ev sports


കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും എ ടീമുകള്‍ ഉള്‍പ്പെടുന്ന ട്രൈ സീരീസ് ക്രിക്കറ്റ് പരമ്പരയില്‍ ആസ്‌ത്രേലിയക്ക് പകരം അഫ്ഗാനിസ്താനെ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ആസ്‌ത്രേലിയന്‍ താരങ്ങളുടെ പ്രതിഫല തര്‍ക്കം തീരുമാനമാവാത്തതിനെത്തുടര്‍ന്നാണ് ട്രൈ സീരീസില്‍ നിന്ന് ആസ്‌ത്രേലിയ പിന്‍മാറിയത്. അഫ്ഗാനിസ്താന്‍ മികച്ച ടീമാണ്. ഈ അടുത്ത കാലങ്ങളിലായി ടീമെന്ന നിലയില്‍ മികച്ച പ്രകടനം അഫ്ഗാനിസ്താന്‍ പുറത്തെടുക്കുന്നു. ഐസിസി ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്താന്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും ഒപ്പം കളിക്കാന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ്. ദക്ഷിണാഫ്രിക്കന്ഡ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഹാരൂണ്‍ ലോര്‍ഗറ്റ് പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ട്രൈ സീരീസ് മല്‍സരം ആഗസ്ത് എട്ടിനാണ് ആരംഭിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക