|    Oct 20 Fri, 2017 1:45 am
Home   >  Todays Paper  >  page 11  >  

ആസ്‌ത്രേലിയക്ക് നേരിയ ലീഡ്; മഴ വീണ്ടും വില്ലനായി

Published : 28th July 2016 | Posted By: SMR

പല്ലെക്കെലെ: ശ്രീലങ്കയും ആസ്‌ത്രേലിയയും തമ്മിലുള്ള ഒ ന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മഴ വീ ണ്ടും വില്ലനായി. ഒന്നാദിനം 35 ഓവറിലേറെ മഴ കവര്‍ന്നപ്പോള്‍ രണ്ടാംദിനം ഉച്ചയ്ക്കുശേഷം കനത്ത മഴയെത്തിയതോടെ മല്‍ സരം നിര്‍ത്തുകയായിരുന്നു.
ലങ്കയുടെ ഒന്നാമിന്നിങ്‌സ് 117 റണ്‍സില്‍ അവസാനിപ്പിച്ച ഓസീസ് ആദ്യ ഇന്നിങ്‌സില്‍ 203 റണ്‍സെടുത്തു. 86 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങി ഇ ന്നലെ കളി പുനരാരംഭിച്ച ലങ്ക ഒരു വിക്കറ്റിന് ആറു റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഒമ്പതു വിക്കറ്റ് ശേഷിക്കെ ഓസീസിനൊപ്പമെത്താന്‍ ആതിഥേയര്‍ക്ക് 80 റണ്‍സ് കൂടി വേണം.
നേരത്തേ ആദം വോഗ്‌സ് (47), മിച്ചെല്‍ മാര്‍ഷ് (31), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (30) എന്നിവരാണ് ഓസീസിനുവേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്.
രംഗന ഹെരാത്തും അരങ്ങേറ്റക്കാരന്‍ ലക്ഷന്‍ ശന്‍ഡകനും ലങ്കയ്ക്കുവേണ്ടി നാലു വിക്കറ്റ് വീതം വീഴ്ത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക