|    Mar 30 Thu, 2017 10:29 am
FLASH NEWS

ആസ്‌ത്രേലിയക്ക് ട്വന്റിയില്‍ ലോകറെക്കോഡ്

Published : 8th September 2016 | Posted By: SMR

പല്ലെക്കെലെ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി മല്‍സരത്തില്‍ ആസ്‌ത്രേലിയക്ക് ലോക റെക്കോഡ് സ്‌കോര്‍. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 എന്ന റെക്കാഡ് സ്‌കോറാണ് ഓസീസ് അടിച്ചെടുത്തത്. ഓസീസിനുവേണ്ടി ട്വന്റി സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ കളംനിറഞ്ഞാടിയപ്പോള്‍ പല്ലെക്കെലെ മൈതാനം സാക്ഷ്യം വഹിച്ചത് ബാറ്റിങ് വെടിക്കെട്ടിനായിരുന്നു.
മാക്‌സ്‌വെല്‍ 65 പന്തില്‍ 145 റ ണ്‍സ് നേടി തന്റെ കന്നി സെഞ്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ആസ്‌ത്രേലിയന്‍ ടീമിന്റെ പേരില്‍ ജയത്തിനൊപ്പം ട്വന്റിയിലെ ഏറ്റവുമുയര്‍ന്ന ടീം സ്‌കോറെന്ന ബഹുമതിയും കൂടെപ്പോന്നു. മല്‍സരത്തി ല്‍ 85 റ ണ്‍സിനാണ് ഓസീസ് വിജയിച്ചത്. 263 വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
മാക്‌സ്‌വെല്ലിനൊപ്പം ക്യാപ്റ്റ ന്‍ ഡേവിഡ് വാര്‍ണര്‍ 16 പന്തില്‍ 28 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. ട്രാവിസ് ഹെഡ് 45 (18 പ ന്ത്) റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഉസ്മാന്‍ കവാജ 36 റണ്‍സും  നേടി. എന്നാല്‍ ആതിഥേയരായ ലങ്കയ്ക്ക് ഇന്നലെ തൊട്ടതെല്ലാം പിഴച്ചു. പരിക്കിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിന് കളിക്കാന്‍ സാധിക്കാത്തതുമൂലം യുവ താരം ദിനേഷ് ചണ്ഡിമലാണ് ടീമിനെ നയിച്ചത്.
ടോസ് നേടിയിട്ടും ബൗള്‍ ചെയ്യാനുള്ള ലങ്കന്‍ ക്യാപ്റ്റന്റെ തീരുമാനം തുടക്കത്തില്‍ തന്നെ പിഴച്ചു. ബൗളര്‍മാരെ നിഷ്പ്രഭമാക്കിക്കൊണ്ട് കങ്കാരുപ്പട ശ്രീലങ്കയെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണംകെടുത്തി. നീണ്ട നാളത്തെ ഇടവേളയ്ക്കുശേഷമാണ് മാക്‌സ്‌വെല്‍ ഓസീസ് ടീമില്‍ കളിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day