|    Oct 23 Mon, 2017 4:38 am
Home   >  Pravasi  >  Gulf  >  

ആസ്റ്റര്‍ വളണ്ടിയര്‍ പദ്ധതിക്ക് തുടക്കമായി

Published : 15th June 2017 | Posted By: shins

ദുബയ്:  ഡി.എം. ആസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ വളണ്ടിയര്‍ പദ്ധതി യു.എ.ഇ. ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസ്സൈന്‍ അമീരി ഫഌഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദുബയ് സര്‍ക്കാരിന്റ വഖഫ് ഫൗണ്ടേഷനുമായി സഹകരിച്ച് സോമാലിയയിലേക്ക് 15 ലക്ഷം ദിര്‍ഹം വിലവരുന്ന രണ്ട് കണ്ടൈനര്‍ ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു. ചടങ്ങില്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ ഡോ. ഹുസ്സൈന്‍ അബ്ദുല്‍ റഹിമാന്‍, ഡോ. സാലിം അല്‍ ദര്‍മക്കി, ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വിപുല്‍, ജോര്‍ദ്ദാന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ. സയീദ് റദൈദ, സോമാലിയന്‍ കോണ്‍സുലര്‍ ജനറല്‍ ഒമര്‍ അബ്ദുല്‍ അസീസ്, ആസ്റ്റര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവരും സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക