|    Oct 23 Mon, 2017 4:39 am
Home   >  Todays Paper  >  page 10  >  

ആസ്റ്റര്‍ ഗ്രൂപ്പിന്റെ കുട്ടികള്‍ക്കുവേണ്ടിയുള്ള ആദ്യ ആശുപത്രി കൊച്ചിയില്‍

Published : 4th August 2017 | Posted By: fsq

 

കൊച്ചി: ആസ്റ്റര്‍ ഗ്രൂപ്പ് കേരളത്തില്‍ ഇതാദ്യമായി കൊച്ചിയില്‍ കുട്ടികള്‍ക്കുവേണ്ടി മാത്രമായി ആശുപത്രി തുടങ്ങുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ നാല് ആശുപത്രികളിലായി 2,480 ബെഡുകളും 4764 ജീവനക്കാരുമുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ഗ്രൂപ്പായ ആസ്റ്റര്‍ പുതിയതായി 1099 ബെഡുകള്‍കൂടി കൂട്ടിച്ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. കണ്ണൂരിലെ ആസ്റ്റര്‍ മിംസ്, തിരുവനന്തപുരത്തെ ആസ്റ്റര്‍ കാപിറ്റല്‍ എന്നിവ നിര്‍മാണ, ആലോചനാഘട്ടങ്ങളിലാണ്. കണ്ണൂരിലെ ചാലയില്‍ 200 ബെഡുകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുന്നു. 2018ല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ഇത് മികച്ച ആരോഗ്യസേവന കേന്ദ്രമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക