|    Mar 29 Wed, 2017 8:51 pm
FLASH NEWS

ആസ്യ വധം: രണ്ടാം പ്രതിക്ക് ജീവപര്യന്തം

Published : 31st January 2016 | Posted By: SMR

കല്‍പ്പറ്റ: ചെന്നലോട് ആസ്യവധക്കേസിലെ രണ്ടാം പ്രതി മുഹമ്മദ് മുസ്തഫയ്ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. മൂന്നേകാല്‍ ലക്ഷം രൂപയാണ് പിഴ. കൊലപാതകശ്രമത്തിന് ഏഴു വര്‍ഷം, കവര്‍ച്ച ഏഴു വര്‍ഷം, ഗൂഢാലോചന മൂന്നുവര്‍ഷം എന്നിങ്ങെനയാണ് കല്‍പ്പറ്റ ഡിസ്ട്രിക്ട് അഡീഷനല്‍ സെഷന്‍സ് കോര്‍ട്ട്-ഒന്ന് ജഡ്ജി പാഞ്ചകേശന്‍ ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ചെന്നലോട് കുത്തിനി വീട്ടില്‍ ഇബ്രാഹീമിന് നേരത്തേ ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. 2007 ജനവരി 31ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. 30 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സക്കറിയാസ് ഹാജരായി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day