|    Jul 23 Sun, 2017 6:15 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ആസ്ത്മയും പശുവും

Published : 6th August 2016 | Posted By: SMR

ആസ്ത്മയും പശുത്തൊഴുത്തും തമ്മിലെന്താണ് ബന്ധം? ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം പറയുന്നത് ആസ്ത്മ തടയുന്ന സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പശുത്തൊഴുത്തില്‍ വ്യാപകമാണെന്നാണ്.
ആസ്ത്മ ഒരു ബൂര്‍ഷ്വാ രോഗമാണ്. 19ാം നൂറ്റാണ്ടില്‍ പാശ്ചാത്യ നഗരങ്ങളിലെ ഉന്നത വര്‍ഗങ്ങളിലാണ് മൂക്കൊലിപ്പും ആസ്ത്മയും ഒരു പകര്‍ച്ചവ്യാധി പോലെ വ്യപകമായത്.
സമീപകാലത്ത് അമേരിക്കയിലും മറ്റും ആസ്ത്മ രണ്ടിരട്ടിയിലേറെ പേര്‍ക്കു ബാധിച്ചതായി പഠനങ്ങള്‍ പറയുന്നു. അമേരിക്കയില്‍ 12 പേരില്‍ ഒരു കുട്ടിക്ക് ആസ്ത്മയുണ്ട്. അതിലേറെ പേര്‍ക്ക് മറ്റു തരത്തിലുള്ള അലര്‍ജി രോഗങ്ങളുമുണ്ട്.
പഠനം പറയുന്നത് പശുവടക്കമുള്ള വീട്ടു മൃഗങ്ങള്‍ക്കിടയിലുള്ള പല സൂക്ഷ്മജീവികളും ഇത്തരം അസുഖങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്നാണ്. അവ മനുഷ്യന്റെ ശരീരത്തിനകത്തെ രോഗപ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കും. ഗര്‍ഭിണികളായ സ്ത്രീകള്‍ പശുവിനെ കറക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ പ്രതിരോധശേഷി കൂട്ടും. തൊഴുത്തില്‍ കളിച്ചുനടക്കുന്ന കുട്ടികള്‍ക്ക് അലര്‍ജിയും ആസ്ത്മയും വരാന്‍ സാധ്യത കുറയും.
അമേരിക്കയിലെ പരമ്പരാഗത കര്‍ഷക സമൂഹമായ അമിഷ് ജനവിഭാഗത്തെയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. അവര്‍ക്ക് വീട്ടിനടുത്തു തന്നെ ചെറിയ തൊഴുത്തുകളുണ്ട്. സ്ത്രീകളും പുരുഷന്‍മാരും കൃഷിയും മൃഗപരിപാലനവും മാത്രമായാണ് കഴിയുന്നത്.
പഴയകാലത്തെ കേരളീയ ഗൃഹങ്ങളുടെ സംവിധാനവും ഓര്‍മിക്കുക. വീടും വീട്ടിനടുത്ത് തൊഴുത്തും മലയാളിയെ പലവിധ രോഗങ്ങളില്‍ നിന്നും രക്ഷിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക