|    May 23 Tue, 2017 6:55 am
FLASH NEWS

ആസ്തി വികസന പദ്ധതികള്‍ ; ലോകബാങ്ക് പ്രതിനിധിസംഘം ഇന്ന് തിരൂരില്‍

Published : 30th September 2016 | Posted By: Abbasali tf

തിരൂര്‍: ആസ്തിവികസന മേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍ വിശകലനം ചെയ്യാന്‍ ലോക ബാങ്ക് ടാസ്‌ക് ടീം ലീഡര്‍ ഉറി റിയാക്കിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇന്ന് തിരൂരിലെത്തും.ലോക ബാങ്ക് ധനസഹായത്തോടെ നവീകരിച്ച തിരൂര്‍ ബസ് സ്റ്റാന്‍ഡും കംപ്യൂട്ടര്‍വല്‍ക്കരിച്ച് നവീകരിച്ച നഗരസഭാ ഓഫിസും രാവിലെ 11ന് സംഘം സന്ദര്‍ശിക്കും.69 ലക്ഷത്തിന്റെ ലോകബാങ്ക് ധനസഹായത്തോടെയാണ് തിരൂര്‍ ബസ് സ്റ്റാന്‍ഡ് നവീകരിച്ചത്.അഞ്ച് ലക്ഷം രൂപ തനത് ഫണ്ടില്‍ നിന്ന് നഗരസഭയും ചിലവഴിച്ചിരുന്നു. നഗരസഭാ ഓഫിസ് നവീകരണത്തിന് 34 ലക്ഷം രൂപയാണ് ലോക ബാങ്ക് നല്‍കിയത്. ഈ രണ്ട് ആസ്തിവികസന പദ്ധതികളും തിരൂര്‍ നഗരസഭ കാര്യക്ഷമായും സുതാര്യമായും നടപ്പാക്കിയിട്ടുണ്ടോയെന്ന് ലോകബാങ്ക് പ്രതിനിധികള്‍ പരിശോധിക്കും.സന്ദര്‍ശനത്തിന് ശേഷം നഗരസഭാ അധികൃതരുമായി പ്രതിനിധികള്‍ ചര്‍ച്ച നടത്തും.ലോകബാങ്ക് പ്രതിനിധികള്‍ക്ക് പുറമേ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. വിപി സുകുമാരന്‍, പരിസ്ഥിതി പ്രവര്‍ത്തക ഡോ. എംഎസ് ബിന്ദു എന്നിവരുമുണ്ടാവും.വയനാട്ടിലെ സന്ദര്‍ശനത്തിന് ശേഷമാണ് ലോകബാങ്ക് പ്രതിനിധികള്‍ തിരൂരിലെത്തുന്നത്.ജില്ലയില്‍ തിരൂരില്‍ മാത്രമാണ് ഇത്തവണത്തെ സന്ദര്‍ശനമെന്ന് ജില്ലാ പ്രൊജക്ട് കോ -ഓഡിനേറ്റര്‍ വിനോദ്കുമാര്‍ പറഞ്ഞു.അടുത്ത മാസം 4,5 തിയ്യതികളില്‍ തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് മന്ത്രി, വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. ഇതിന്‌ശേഷമാണ് സംഘം അവലോകന റിപോര്‍ട്ട് ലോകബാങ്കിന് സമര്‍പ്പിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day