|    Aug 21 Mon, 2017 3:55 pm
FLASH NEWS

ആസ്തി രജിസ്റ്റര്‍ കാണാതായ സംഭവം: മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി

Published : 8th November 2016 | Posted By: SMR

തലശ്ശേരി: തലശ്ശേരി നഗരസഭയുടെ ആസ്തി രജിസ്റ്റര്‍ കാണാതായതു സംബന്ധിച്ച് അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ നഗരസഭാ കൗണ്‍സിലറും ഡിസിസി അംഗവുമായ കെ ശിവദാസന്‍ മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശഭരണ മന്ത്രി കെ ടി ജലീല്‍ എന്നിവര്‍ക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കി.ആസ്തി രജിസ്റ്റര്‍ കാണാതായത് വഴി നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കൈക്കൂലി വാങ്ങി നഗരസഭാ ഉദ്യോഗസ്ഥരോ ഭരണനേതൃത്വമോ വില്‍പ്പന നടത്തിയെന്നു സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു. ഇത് കണ്ടുപിടിക്കുമെന്നതിനാലായിരിക്കാം ആസ്തി രജിസ്റ്റര്‍ നശിപ്പിച്ചത്.  1886 ഒക്‌ടോബര്‍ ആറിന് നഗരസഭാ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 150ാം വാര്‍ഷികം സംഘടിപ്പിച്ച ഘട്ടത്തിലാണ് നഗരസഭാ രജിസ്റ്റര്‍ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. ഇതിനാല്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക