|    Jul 17 Tue, 2018 11:10 am
FLASH NEWS
Home   >  Editpage  >  Second edit  >  

ആസൂത്രണം പ്രധാനം

Published : 26th September 2017 | Posted By: fsq

 

ഹാര്‍വി കൊടുങ്കാറ്റും കൂടെ കനത്ത മഴയും കാരണം യുഎസ് പ്രസിഡന്റ് വെള്ളം കുടിച്ച കഥ വലിയ വാര്‍ത്തയായിരുന്നു. ആഗോള താപനം കാരണം കൊടുങ്കാറ്റും മറ്റ് അനര്‍ഥങ്ങളും കൂടിവരുന്നതുകൊണ്ട് കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി യുഎന്‍ പറയുന്നു. ലോകാരോഗ്യസംഘടന പറയുന്നത് കൊടുങ്കാറ്റ് മൂലമുള്ള അനര്‍ഥങ്ങള്‍ വര്‍ഷംതോറും ആറു ശതമാനം കണ്ടു വര്‍ധിക്കുമെന്നാണ്. ജനങ്ങള്‍ മലമ്പ്രദേശങ്ങള്‍ വിട്ടു തീരപ്രദേശത്തേക്ക് താമസം മാറ്റുന്നതിനാല്‍ മരണനിരക്ക് കൂടാനും സാധ്യതയുണ്ട്. എന്നാല്‍, കാലാവസ്ഥാ പ്രവചനം കൂടുതല്‍ കൃത്യമാക്കുമ്പോള്‍ മരണനിരക്ക് കുറയും. 1970ല്‍ ബംഗ്ലാദേശില്‍ കൊടുങ്കാറ്റടിച്ചപ്പോള്‍ അഞ്ചു ലക്ഷത്തോളം പേര്‍ മരണമടഞ്ഞു. എന്നാല്‍, 2007ല്‍ താരതമ്യേന ശക്തമായ ഒരു ചുഴലിക്കാറ്റില്‍ 4,234 പേരെ മരിച്ചുള്ളൂ. ദീര്‍ഘദൃഷ്ടിയുള്ള ആസൂത്രണവും മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനവും നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനു സഹായിക്കും. ഹാര്‍വി കൊടുങ്കാറ്റ് ഇപ്രാവശ്യം ഹൂസ്റ്റണ്‍ നഗരത്തില്‍ വലിയ നാശങ്ങള്‍ വരുത്തിയിരുന്നു. വെള്ളക്കെട്ടുകളൊക്കെ നികത്തി കെട്ടിടങ്ങള്‍ പണിതതിനാല്‍ കോരിച്ചൊരിയുന്ന വെള്ളത്തിനു നില്‍ക്കാനിടമില്ലാതായി. കേരളത്തില്‍ ചെറിയ മഴ പെയ്യുമ്പോള്‍ വലിയ വെള്ളപ്പൊക്കമുണ്ടാവാനുള്ള കാരണവും അതായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss