|    Jul 21 Sat, 2018 5:07 am
FLASH NEWS

ആസിയാന്‍ കരാര്‍ കാര്‍ഷിക മേഖലയെ തകര്‍ക്കും : എംഎല്‍എ

Published : 26th September 2017 | Posted By: fsq

 

മാനന്തവാടി: ആസിയാന്‍ കരാര്‍ നടപ്പാക്കുന്നതോടെ രാജ്യത്തെ കാര്‍ഷികമേഖല പൂര്‍ണ്ണമായി തകരുമെന്നും കരാറിന്റെ അടിസ്ഥാനത്തില്‍ വിദേശ രാജ്യങ്ങളുടെ ഗുണനിലവാരം കുറഞ്ഞ ഉല്‍പന്നങ്ങള്‍ നമ്മുടെ വിപണികള്‍ കീഴടക്കുമ്പോള്‍ ഇടത്തരം കര്‍ഷകര്‍ പൂര്‍ണ്ണമായി ഇല്ലാതാവുമെന്നും ഒ ആര്‍ കേളു എംഎല്‍എ. ആര്‍എസ്പി ലെനിനിസ്റ്റ് മാന്തവാടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് ആസിയാന്‍ കരാറും കര്‍ഷകരുടെ ആശങ്കയും-കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി ജെ ടോമി അധ്യക്ഷത വഹിച്ചു. ജോര്‍ജ്ജ് സെബാസ്റ്റിയന്‍, ബെന്നി ചെറിയാന്‍, ഗഫൂര്‍ വെണ്ണിയോട്, എം സതീഷ്‌കുമാര്‍, ടി ഇബ്രാഹിം, ബിജു റാട്ടക്കൊല്ലി, മഞ്ചേരി ഉസ്മാന്‍, കെ എസ് സുശീല സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss