ആസിഫ വധം; പ്രതിഷേധ ജ്വാല തീര്‍ത്തു
Published : 15th April 2018 | Posted By: kasim kzm
കുറ്റിയാടി: ജമ്മുവില്‍ എട്ടു വയസ്സുകാരിയെ കൂട്ട ലൈംഗിക അതിക്രമത്തിനു വിധേയമാക്കി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധജ്വാല തീര്‍ത്തു. കുറ്റിയാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും തീര്‍ത്തു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.
മരക്കാട്ടേരി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കെ പി അബ്ദുള്‍ മജീദ്, പി കെ സുരേഷ്, പി പി ആലിക്കുട്ടി, സി കെ കുഞ്ഞബ്ദുല്ല, ടി സുരേഷ് ബാബു, ശ്രീജേഷ് ഊരത്ത്, എസ് ജെ സജീവ് കുമാര്‍, സി വി ജ്യോതി കുമാര്‍, പി പി ദിനേശന്, സി കെ രാമചന്ദ്രന്, കിണറ്റുംകണ്ടി അമ്മദ്, കെ പി കരുണന് സംസാരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.