|    Feb 20 Mon, 2017 9:58 pm
FLASH NEWS

ആസിഫിനൊരു വീട് വേണം; ചികില്‍സയ്ക്കായി സഹായവും

Published : 17th November 2016 | Posted By: SMR

മങ്കട: വയനാട്ടിലെ പുതിയപാടിയിലെ കാവുങ്ങല്‍ റസിയ-അബ്ദുല്‍ വാഹിദ് ദമ്പതികളുടെ കുടുംബത്തിന്റെ കഥ ആരുടെയും കരളലിയിപ്പിക്കുന്നതാണ്. കുടുംബത്തിന്റെ ദാരിദ്ര്യംകൊണ്ട് റസിയയെ വിവാഹം കഴിച്ചയച്ചത് മൈസൂരിലേക്കാണ്. ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുല്‍ വാഹിദ് ആണ് കല്ല്യാണം കഴിച്ചത്. റസിയയുടെ കടിഞ്ഞൂല്‍ പ്രസവത്തില്‍ ഇരട്ടകളായിരുന്നു. രണ്ട് ആണ്‍ കുട്ടികള്‍.  ഒരു കുട്ടി മരിച്ചു. ജീവിക്കാന്‍ ഭാഗ്യം ലഭിച്ച കുട്ടി ആസിഫിന് 15 വയസ്സായി. പക്ഷേ, ഇതുവരെ അവന്‍ എഴുന്നേറ്റ് നടന്നിട്ടില്ല. ശരീരത്തിന് വളര്‍ച്ചയില്ല. കൈയും കാലും കെട്ടുപിണഞ്ഞ നിലയിലായിരുന്നു. കിടന്ന കിടപ്പില്‍ തന്നെ 15 വര്‍ഷം. ഇപ്പോഴും ആസിഫിന് ഉമ്മ ചോറ് വാരികൊടുക്കണം. മലമൂത്ര വിസര്‍ജനം നടത്തിയാല്‍ വൃത്തിയാക്കികൊടുക്കണം. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചികില്‍സതേടി പെരിന്തല്‍മണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിലേക്കെത്തിയത് ആസിഫിന്റെ ജീവിതത്തില്‍ വഴിതിരിവായി. നാലു വര്‍ഷത്തെ ചികില്‍സയിലൂടെ കെട്ട്പിണഞ്ഞ കാലുകള്‍ വേര്‍പ്പെടുത്തി. കൈകള്‍ ചെറിയ തോതില്‍ ചലിപ്പിക്കാവുന്ന വിധത്തിലായി. താങ്ങിപിടിച്ച് എഴുന്നേല്‍പ്പിച്ച് ഇരുത്തിയാല്‍ അല്‍പനേരം ഇരിക്കാം. ഇപ്പോള്‍ നാല് മാസമായി എംഇഎസ് മെഡിക്കല്‍ കോളജില്‍ വന്നിട്ട്.  ജീവനക്കാരുടെയും വാര്‍ഡിലെ മറ്റ് രോഗികളുടെ ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ചികില്‍സയും ജീവിത ചിലവും നടന്നുപോവുന്നത്. ചികില്‍സ ഇനിയും നീണ്ടനാള്‍ തുടരണം. പക്ഷേ എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല. മകന്‍ ആസിഫ് സ്വന്തമായി എഴുന്നേറ്റ് നടക്കുന്നത് കാണണം. അതുവരെ മഴ നനയാതെ അവനെ പരിചരിക്കാന്‍ ചെറിയൊരു വീട് വേണം. ഈ രണ്ട് ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിന് സമൂഹത്തിലെ സുമനസ്സുകളോട് അഭ്യര്‍ത്ഥിക്കുകയാണ് ഈ ഉമ്മ.  ബന്ധപ്പെടേണ്ട നമ്പര്‍ 9847388185.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക