ആസിഫയുടെ : ന്യായീകരിച്ച് ആര്‍എസ്എസുകാരന്റെ ഫേസ്ബുക്ക്് കമന്റ്
Published : 14th April 2018 | Posted By: kasim kzm
കൊച്ചി: ജമ്മുകശ്മീരില്‍ ക്രൂരപീഡനത്തിനിരയായി എട്ടു വയസ്സുകാരി ആസിഫ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട ആര്‍എസ്എസ് മരട് മണ്ഡലം കാര്യവാഹക് നെട്ടൂര്‍ സ്വദേശി വിഷ്ണു നന്ദകുമാറിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. കൊട്ടക് മഹീന്ദ്ര ബാങ്കിലെ അസിസ്റ്റന്റ് മാനേജരായിരുന്ന വിഷ്ണുവിന്റെ നടപടി വിവാദമായതോടെ ഇദ്ദേഹത്തെ ബാങ്ക് അധികൃതര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ആര്‍എസ്എസ് കുരുക്ഷേത്ര വിഭാഗം നേതാവ് നന്ദകുമാര്‍ കുഴുപ്പിള്ളി നെട്ടൂരിന്റെ മകനാണു വിഷ്ണു നന്ദകുമാര്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ സഹോദരപുത്രനുമാണ്.
ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ‘ഇവളെ ഇപ്പോഴേ കൊന്നതു നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരേ തന്നെ ബോംബായി വന്നേനേ’’ എന്ന കമന്റിട്ടാണ് ഇയാള്‍ കൊലപാതകത്തിലുള്ള തന്റെ മനസ്ഥിതി വ്യക്തമാക്കിയത്. ഇതിനെതിരേ ഇയാള്‍ ജോലി ചെയ്തിരുന്ന കൊട്ടക് മഹേന്ദ്രാ ബാങ്കിന്റെ ഫേസ്ബുക്ക് പേജിലും ജാതിമതഭേദമന്യേ ആയിരക്കണക്കിനു പേര് പ്രതിഷേധവുമായി രംഗത്തെത്തി. വിഷ്ണുവിനെ ബാങ്കില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ വന്‍ കാംപയിനാണു നടന്നത്. #േറശാെശ്യൈീൗൃാമിമഴലൃ എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധ പോസ്റ്റുകള്‍.
പ്രതിഷേധം ശക്തമായതോടെ വിഷ്ണു തന്റെ ഫേസ്ബുക്ക് പേജിലുണ്ടായിരുന്ന മുഴുവന്‍ പോസ്റ്റുകളും ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു.
വിഷ്ണു നന്ദകുമാറിനെതിരേ നെട്ടൂരിലും ഇയാള്‍ ജോലി ചെയ്തിരുന്ന പാലാരിവട്ടത്തുള്ള ബാങ്കിന് സമീപങ്ങളിലും നെട്ടൂര്‍ ജനകീയവേദിയുടെ നേതൃത്വത്തില്‍ പോസ്റ്ററുകളും വ്യാപകമായി. ഇതു കൂടാതെ എസ്ഡിപിഐ അടക്കം ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധത്തെ തുടര്‍ന്ന് വിഷ്്ണുവിനെ ബാങ്കിലെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടുവെന്നു വ്യക്തമാക്കി അധികൃതര്‍ ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടു.
അതേസമയം, വിഷ്ണു നന്ദകുമാറിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി വൈ ഷാജഹാന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്കി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.