ആസിഡ് ഒഴിച്ച് കൊലപാതകം; രണ്ടു പ്രതികള്‍ക്ക് 22 വര്‍ഷം തടവ്
Published : 24th February 2016 | Posted By: swapna en

വിദ്യാനഗര്‍: കാഞ്ഞങ്ങാട്ടെ ലേറ്റസ്റ്റ് സായാഹ്ന പത്രത്തിന്റെ പത്രാധിപര്‍ അരവിന്ദന് മാണിക്കോത്ത് (55), മകന് ബിജു അരവിന്ദ്(16) എന്നിവരെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ രണ്ടു പ്രതികള്‍ക്ക് 22 വര്‍ഷം തടവിന് വിധിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി ടിഎസ്പി മൂസദാണ് വിവിധ വകുപ്പ് പ്രകാരം 22 വര്‍ഷം തടവിനും 55 രൂപ പിഴയടക്കാനും വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയടക്കാത്ത പക്ഷം ആറുമാസം തടവ് അനുഭവിക്കണം.
കുനിയ ചെരുമ്പ കാളിയടുക്കയിലെ എ എച്ച് ഹാഷിം(25), പയ്യന്നൂര്‍ വയക്കര പാടിച്ചാല്‍ നമ്പില്‍ ഹൗസിലെ സിദ്ദീഖ്(26) എന്നിവരെയാണ് കുറ്റക്കാരാണെന്ന് ഇന്നലെ കണ്ടെത്തിയത്. 2006 മാര്‍ച്ച് 26ന് നോര്‍ത്ത് കോട്ടച്ചേരി ടാക്സി സ്റ്റാന്റിനടുത്ത് വച്ച് പിതാവിനേയും മകനേയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കേസിലെ മറ്റൊരു പ്രതി കുമ്പള എടനാട് സൂരംബയലിലെ എം മൊയ്തീന് (38) ഒളിവിലാണ്. ഇയാള്‍ക്കെതിരെയുള്ള കേസ് പിന്നീട് പരിഗണിക്കും. കേസിലെ മറ്റൊരു പ്രതിയായിരുന്ന നീലേശ്വരം കമ്മാടത്തെ അബ്ദുര്‍റസാഖ് എന്ന കമ്മാടം റസാഖി(53)നെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.