|    Oct 20 Fri, 2017 12:00 am
Home   >  Todays Paper  >  page 7  >  

ആസിഡ് ആക്രമണ ഇരകള്‍ക്ക് സംവരണത്തിന് കേന്ദ്രനീക്കം

Published : 22nd June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആസിഡാക്രമണത്തിന്റെ ഇരകള്‍, ഓട്ടിസം ബാധിതര്‍, മാനസിക ബുദ്ധിമാന്ദ്യ വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ സംവരണം നടപ്പാക്കാന്‍ നീക്കം. ഇത്തരം ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി പ്രത്യേക തസ്തികകള്‍ സൃഷ്ടിക്കണമെന്നും സ്ഥാനക്കയറ്റവും വയസ്സില്‍ ഇളവും അനുവദിക്കണമെന്നുമാണ് ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ കരട് നയത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.  ഐഎഎസ് ഉദ്യോഗസ്ഥരുടെ ഓഫിസ് അസിസ്റ്റന്റ് തസ്തികകളായിരിക്കും ഇവര്‍ക്കായി നീക്കിവയ്ക്കുക. ആസിഡാക്രമണ ഇരകള്‍, ഓട്ടിസം ബാധിതര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് ഒരു ശതമാനം സംവരണത്തിനും അര്‍ഹതയുണ്ടാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക