|    Sep 21 Fri, 2018 11:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആസിഡ് ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ച സംഭവം: അറസ്റ്റ് ഉടന്‍

Published : 28th April 2018 | Posted By: kasim kzm

മലപ്പുറം: മലപ്പുറത്ത് ആസിഡ് ആക്രമണത്തില്‍ മധ്യവയസ്‌കന്‍ പൊള്ളലേറ്റു മരിച്ച കേസില്‍ അറസ്റ്റ് ഉടനെന്നു പോലിസ്. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍ (52) ആണ് ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 12.15 ഓടെ മരിച്ചത്. സംഭവത്തെ തുടര്‍ന്നു മരിച്ച ബഷീറിന്റെ ഭാര്യയെയും സുഹൃത്തുക്കളെയും കുടുംബങ്ങളെയും പോലിസ് ചോദ്യംചെയ്തു. ഇവരില്‍ നിന്നു ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു സിഐ എം പ്രേംജിത്ത് പറഞ്ഞു.
ബഷീറിന്റെ ഫോണ്‍കോള്‍ വിവരങ്ങളും പോലിസ് പരിശോധിച്ചു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണു പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന പോലിസിനു ലഭിച്ചത്. എന്നാല്‍ ചില കാര്യങ്ങളില്‍ക്കൂടി വ്യക്തത വരുത്തിയ ശേഷം അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നു  സിഐ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss