|    Jan 24 Tue, 2017 10:30 am
FLASH NEWS

ആസിഡ് ആക്രമണം: തെളിവെടുത്തു

Published : 30th December 2015 | Posted By: SMR

പരിയാരം: ക്രിസ്മസ് തലേന്ന് പാതിരാ കുര്‍ബാനയ്ക്ക് കുടുബത്തേടൊപ്പം പോവുകയായിരുന്ന യുവതിക്കും മകനും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
പിലാത്തറ സി എം നഗറില്‍ താമസിക്കുന്ന പുളിങ്ങോം സ്വദേശി ആദംപൊയില്‍ ജെയിംസ് ആന്റണി(45)യെയാണ് പരിയാരം എസ്‌ഐ ടി വി ബിജു പ്രകാശ് അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനെത്തിച്ചത്. ആക്രമണം നടത്താനായി രണ്ട് ലിറ്റര്‍ ആസിഡ് വാങ്ങിയ തളിപ്പറമ്പ് മാര്‍ക്കറ്റിലെ കടയിലും സാന്താക്ലോസ് വേഷം വാങ്ങിയ തളിപ്പറമ്പ് ഹൈവേയിലുള്ള തുണിക്കടയിലും പുളിമ്പറമ്പിലെ ക്വാര്‍ട്ടേര്‍സിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
കടക്കാരെല്ലാം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിക്ക് ഉന്നത ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലിസ്. ആക്രമണസാധ്യത കണക്കിലെടുത്ത് സംഭവം നടന്ന എമ്പേറ്റിലേക്ക് പ്രതിയെ കൊണ്ടുപോകാന്‍ പോലിസിന് സാധിച്ചില്ല. ഇതേത്തുടര്‍ന്ന് മറ്റു തെളിവുകള്‍ ശേഖരിച്ച ശേഷം പോലിസ് പ്രതിയെ കോടതിയിലെത്തി ക്കു കയായിരുന്നു. പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്ത് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലേക്കയച്ചു.
അതേസമയം, പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും പ്രതിയെ വിശദമായി ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പോലിസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക