|    May 25 Fri, 2018 6:33 am
FLASH NEWS

ആസിഡ് ആക്രമണം;പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരം

Published : 8th November 2016 | Posted By: SMR

കൊല്ലം: പുത്തൂരില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ മുഖത്തും അരയ്ക്കുതാഴെയും ഗുരുതര പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരം. ആനക്കോട്ടൂര്‍ രേവതി ഭവനില്‍ രതീദേവിയ്ക്കാ(41)ണ് പൊള്ളലേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് യുവതിയെ. ഒരു കണ്ണിന്റെ കാഴ്ച മിക്കവാറും നഷ്ടപ്പെടുമെന്ന് ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. അരയ്ക്കു താഴെ ഗുരുതരമായി പൊള്ളലേറ്റിട്ടു. ഭര്‍ത്താവ് ശേഖരന്‍പിള്ള (ബലൂണ്‍ കണ്ണന്‍ 43) പൊലിസ് പിടിയിലായതായി സൂചനയുണ്ട്. സംശയത്തിന്റെ പേരിലാണ് ശേഖരന്‍പിള്ള ആക്രമിച്ചതെന്നാണ് കരുതുന്നതെന്ന് പോലിസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. ഭാര്യയുമായി വഴക്കിട്ട ശേഖരന്‍പിള്ള അവരെ മര്‍ദിച്ചു നിലത്തിട്ട ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. വസ്ത്രം വലിച്ചു കീറി അരയ്ക്കു താഴേക്കും ആസിഡ് ഒഴിച്ചു. പൊള്ളലേറ്റു പുളഞ്ഞ രതീദേവി വെള്ളം ആവശ്യപ്പെട്ടപ്പോള്‍ തിളച്ച വെള്ളം വായിലും അരയ്ക്ക് താഴേക്കും ഒഴിച്ചതായും പോലിസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. അലറിക്കരഞ്ഞ് പുറത്തേക്കോടിയ രതീദേവി അയല്‍വീട്ടില്‍ അഭയം പ്രാപിച്ചു. വിവരമറിഞ്ഞു കൊട്ടാരക്കര പള്ളിക്കലില്‍ നിന്ന് ബന്ധുക്കളെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിനിടയില്‍ ആസിഡ് തെറിച്ചു വീണു ശേഖരപിള്ളയുടെ മുഖവും പൊള്ളി. ജില്ലാ ആശുപത്രിയിലെത്തി ചികില്‍സ തേടിയ ഇയാളുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.ഉല്‍സവപ്പറമ്പുകളില്‍ ബലൂണ്‍ വില്‍പനക്കാരനായ ശേഖരന്‍പിള്ള കുറേ നാളുകളായി ഭാര്യയുമായി അകന്നു താമസിക്കുകയായിരുന്നു. രണ്ടു മാസം മുന്‍പാണ് വീണ്ടും തിരികെയെത്തിയത്. പ്രശ്‌നങ്ങളുണ്ടാക്കാതെ പോകാമെന്ന കരാറില്‍ ഒരുമിച്ചു താമസിച്ചെങ്കിലും പൊരുത്തപ്പെടാനാവാത്തതിനാല്‍ രതീദേവി പള്ളിക്കലുള്ള സഹോദരിയുടെ വീട്ടിലേക്കു താമസം മാറിയിരുന്നു. ഇവരുടെ രണ്ടു പെണ്‍മക്കളും ഇവിടെയാണ് താമസം. നാട്ടുകാര്‍ ഇടപെട്ടു രണ്ടു ദിവസം മുന്‍പാണു രതീദേവി തിരികെ ആനക്കോട്ടൂരിലെത്തിയത്. റബറിന് ഉറയൊഴിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതുന്നു.കണ്‍വന്‍ഷന്‍കൊല്ലം: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫയര്‍ അസ്സോസിയേഷന്റെ പതിനൊന്നാമത് കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍ കൊല്ലം മേയര്‍ വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ബി എ രാജാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss