|    Sep 23 Sun, 2018 12:05 am
FLASH NEWS

ആസിഡ് ആക്രമണംപാചകത്തൊഴിലാളിക്കെതിരേ കേസ്‌

Published : 31st May 2018 | Posted By: kasim kzm

കൂത്തുപറമ്പ്: മെരുവമ്പായിക്കു സമീപം കണ്ടംകുന്നില്‍ യുവതിയുടെ ശരീരത്തില്‍ ആസിഡൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പാചകത്തൊഴിലാളിയുടെ പേരില്‍ പോലിസ് കേസെടുത്തു. ബത്തേരി സ്വദേശി മുസ്തഫ(65)യുടെ പേരിലാണ് കൂത്തുപറമ്പ് പോലിസ് കേസെടുത്തത്. കണ്ടംകുന്ന് ലക്ഷംവീട് കോളനിയിലെ കോമത്ത് വളപ്പില്‍ രതി(35)ക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്.
മുഖത്തും കഴുത്തിലും സാരമായി പരുക്കേറ്റ രതി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പാചക തൊഴിലാളിയുടെ സഹായിയായി ജോലി നോക്കുന്ന രതി മുസ്തഫയ്ക്കു കീഴിലാണ് ജോലി ചെയ്തുവന്നിരുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ ജോലിക്ക് പോവുന്നതിനിടെ വീടിനടുത്ത് നിന്നാണ് ആക്രമിച്ചത്.
കൂത്തുപറമ്പ് പോലിസ് ബത്തേരിയിലെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ   കണ്ടെത്താനായിട്ടില്ല. പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss