|    Jul 22 Sun, 2018 8:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആസാദ് മൂപ്പനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

Published : 21st September 2017 | Posted By: fsq

 

കൊച്ചി: മൂന്ന് വര്‍ഷം റിട്ടേണ്‍ സമര്‍പ്പിക്കാത്ത കമ്പനികളുടെ ഡയറക്ടര്‍മാരെ അയോഗ്യരാക്കുന്ന കമ്പനി ആക്റ്റിലെ വകുപ്പ് പ്രകാരം നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഈ വകുപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത് പരിഗണിക്കാതെയും മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയുമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി തന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആസാദ് മൂപ്പന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാര്‍, രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, നോര്‍ക്ക റൂട്ട്‌സ് എന്നീ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss