|    Mar 26 Sun, 2017 6:34 pm
FLASH NEWS

ആസാദി എക്‌സ്പ്രസ് നിരോധനം: അഭിപ്രായം പറയാനില്ലെന്ന് മുഹ്‌സിന്‍ എംഎല്‍എ

Published : 17th August 2016 | Posted By: Navas Ali kn

mohammad-mohsin-ldf-candidate-pattambi

‘ഫാഷിസത്തിന്റെ വിലങ്ങുകള്‍ക്കെതിരെ സ്വാതന്ത്ര്യത്തിന്റെ ചൂളംവിളി’ പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് സംഘടിപ്പിച്ച ആസാദി എക്‌സ്പ്രസ് കലാജാഥക്ക് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിയില്‍ അഭിപ്രായം പറയാനില്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും എംഎല്‍എയുമായ മുഹമ്മദ് മുഹ്‌സിന്‍. ഫാസിസത്തിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ കലാജാഥക്ക് പിണറായി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതു സംബന്ധിച്ച് ആരാഞ്ഞപ്പോഴാണ് ഇതു സംബന്ധിച്ച് ഒന്നും പറയാനില്ലെന്ന് മുഹ്‌സിന്‍ പ്രതികരിച്ചത്.  ജെഎന്‍യുവില്‍ കനയ്യകുമാറിനൊപ്പം ഫാസിസത്തിനെതിരേ സമരരംഗത്ത് സജീവമായിരുന്ന വിദ്യാര്‍ത്ഥി നേതാവാണ് പട്ടാമ്പി എംഎല്‍എ ആയ മുഹ്‌സിന്‍. മൂന്നുജില്ലകളില്‍  സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പോലിസ്  സംസ്ഥാനതലത്തില്‍ ജാഥയ്ക്ക് അനുമതി നിഷേധിച്ചത്.  കണ്ണൂര്‍ കാല്‍ടെക്‌സില്‍ ജാഥ ഉദ്ഘാടനം ചെയ്യുന്നതിനിടെ പോലിസ് നേതാക്കളെയും പ്രവര്‍ത്തകരെയും ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക