ആസാദി എക്സ്പ്രസ്; കാംപസ് ഫ്രണ്ട് കലാജാഥ ആഗസ്ത് 16 മുതല്‍
Published : 31st July 2016 | Posted By: SMR
കോഴിക്കോട്: ഫാഷിസത്തിന്റെ വിലങ്ങുകള്ക്കെതിരേ സ്വാതന്ത്ര്യത്തിന്റെ ചൂളംവിളി എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാജാഥ സംഘടിപ്പിക്കുന്നു. ആഗസ്ത് 16 മുതല്‍ സപ്തംബര്‍ ഒമ്പത് വരെ ആസാദി എക്സ്പ്രസ് എന്ന പേരിലാണ് ജാഥ.
16ന് കാസര്‍കോട് നിന്നാരംഭിച്ച് വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം സപ്തംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും. കേരളത്തിലെ വിവിധ കാംപസുകളില്‍ കലാജാഥ സന്ദര്‍ശനം നടത്തും. അധികാരമുപയോഗിച്ച് പൗരസ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് ഫാഷിസ്റ്റുകളുടെ ശ്രമം. ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു വിലങ്ങുകള്‍ തീര്‍ക്കുന്ന ഫാഷിസത്തിനെതിരേ വിദ്യാര്‍ഥി സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് കലാജാഥയിലൂടെ ലക്ഷ്യമിടുന്നതെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് അറിയിച്ചു. വര്‍ധിച്ചുവരുന്ന ഫാഷിസ്റ്റ് ആക്രമണങ്ങളില്‍ ജാഗ്രത പുലര്‍ത്തുക, വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം ചെറുക്കുക, യൂനിവേഴ്സിറ്റികളിലെ ഫാഷിസ്റ്റ് കടന്നുകയറ്റം തടയുക, ജാതിയുടെയും മാട്ടിറച്ചിയുടെയും പേരിലുള്ള അതിക്രമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുക, ഭരണകൂട ഭീകരതയ്ക്കെതിരായ എഴുത്തുകള്‍ തടയാനുള്ള നീക്കം തടയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കലാജാഥ.
സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് (ജാഥാ ക്യാപ്റ്റന്‍) സംസ്ഥാന ജന. സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ (വൈസ് ക്യാപ്റ്റന്‍) എന്നിവര്‍ കലാജാഥയ്ക്ക് നേതൃത്വം നല്‍കും. ജാഥയോട് അനുബന്ധിച്ച് തെരുവുനാടകം, വിവിധ പ്രതിഷേധ കലാ പ്രകടനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ജാഥയുടെ വിജയത്തിനായി സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് കണ്‍വീനറായ ഉപ കമ്മിറ്റിയെ നിശ്ചയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.