|    Aug 22 Tue, 2017 6:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആസാദി എക്‌സ്പ്രസിന് വിലക്ക്: ജനാധിപത്യവിരുദ്ധമെന്ന് സാമൂഹികപ്രവര്‍ത്തകര്‍

Published : 20th August 2016 | Posted By: SMR

കോഴിക്കോട്: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ആസാദി എക്‌സ്പ്രസ് കലാജാഥയ്ക്ക് അനുമതി നിഷേധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് വിവിധ സാമൂഹിക-സാംസ്‌കാരിക-മനുഷ്യാവകാശ- വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പൗരന്‍മാരുടെ സൈ്വരജീവിതത്തിനു ഫാഷിസം വിലങ്ങ് ചാര്‍ത്തുകയും മതേതരത്വത്തെ കടന്നാക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പ്രതിഷേധമുയര്‍ത്തുകയെന്നതു ജനാധിപത്യവിശ്വാസികളുടെ ചുമതലയാണ്. പ്രസ്തുത ഉത്തരവാദിത്തം നിറവേറ്റാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങുമ്പോള്‍ അവരെ തടയാനായി ഇടതുപക്ഷസര്‍ക്കാര്‍ രംഗത്തെത്തുന്നത് ആശ്ചര്യകരമാണ്. ഇടതുപക്ഷത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധതയുടെ ആത്മാര്‍ഥത ചോദ്യംചെയ്യുന്ന നടപടിയാണിത്. മോഡി സര്‍ക്കാര്‍ ഇന്ത്യയില്‍ ഒരു പശുരാഷ്ട്രം പണിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ പാര്‍ട്ടിരാജ് നടപ്പാക്കുകയാണ്. ഇത്തരം ഏകാധിപത്യ പ്രവണതകളെ ജനാധിപത്യവിശ്വാസികള്‍ ഒന്നിച്ചുനിന്ന് ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ടെന്നും സംയുക്ത പ്രസ്താവന പറഞ്ഞു.
സാമൂഹിക- മനുഷ്യാവകാശ പ്രവര്‍ത്തകരായ സി ആര്‍ നീലകണ്ഠന്‍, ജെ ദേവിക, എന്‍ പി ചെക്കുട്ടി, എ എസ് അജിത്കുമാര്‍, റെനി ഐലിന്‍ (എന്‍സിഎച്ച്ആര്‍ഒ), കെ എച്ച് നാസര്‍ (പോപുലര്‍ ഫ്രണ്ട്), എം കെ മനോജ് കുമാര്‍ (എസ്ഡിപിഐ), ശ്രീജ നെയ്യാറ്റിന്‍കര (വെല്‍ഫെയര്‍ പാര്‍ട്ടി), സി എസ് മുരളി (കേരള ദലിത് മഹാസഭ), വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരായ നഹാസ് മാള (എസ്‌ഐഒ), അഭിലാഷ് പടച്ചേരി (പാഠാന്തരം) തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക