|    May 24 Wed, 2017 5:08 pm
FLASH NEWS

വിലക്ക് ലംഘിച്ച് ആസാദി എക്‌സ്പ്രസ്; പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 17th August 2016 | Posted By: G.A.G

കണ്ണൂര്‍ : പോലിസ് പ്രഖ്യാപിച്ച വിലക്ക് ലംഘിച്ച് കാംപസ് ഫ്രണ്ട് കലാജാഥ ആസാദി എക്‌സ്പ്രസിന് കണ്ണൂരില്‍ തുടക്കമായി. കണ്ണൂര്‍ കാല്‍ടെക്‌സില്‍ ആരംഭിച്ച ജാഥ സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ സി എ റഊഫ് ഉല്‍ഘാടനം ചെയ്തു സംസാരിക്കവേ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. വിലക്ക് ലംഘിച്ച് യാത്രയുമായി മുന്നോട്ടു പോകാന്‍ കാംപസ് ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും ശ്രമിച്ചതോടെ പോലീസ് ഇവരെ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ മുഹമദ് ഷമീര്‍, സംസ്ഥാന സമിതിയംഗം മുഹമ്മദ് രിഫ എന്നിവരുള്‍പ്പടെയുള്ള നേതാക്കളെയാണ് പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

മൂന്നുജില്ലകളില്‍  സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പോലിസ്  സംസ്ഥാനതലത്തില്‍ ജാഥയ്ക്ക് അനുമതി നിഷേധിച്ചത്. ‘ഫാഷിസത്തിന്റെ വിലങ്ങുകള്‍ക്കെതിരെ സ്വാതന്ത്ര്യത്തിന്റെ ചൂളംവിളി’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കലാജാഥക്ക് അനുമതി നല്‍കാനാവില്ലെന്നാണ്് പോലീസ് നിലപാട്. മൂന്നു ജില്ലകളില്‍ സംഘര്‍ഷ സാധ്യത ചൂണ്ടിക്കാട്ടി സംസ്ഥാന തലത്തില്‍ ത്തന്നെ ജാഥയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

 

eight eighteen  fifteen five four fourteen index nine nineteen one seven seventeen six sixteen ten thirteen twelve twenty two

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day