ആസാദിയുടെ സന്ദേശ പ്രചാരണം തുടരും: കാംപസ് ഫ്രണ്ട്
Published : 19th August 2016 | Posted By: SMR
കോഴിക്കോട്: കാംപസ് ഫ്രണ്ട് സംഘടിപ്പിച്ച ആസാദി എക്സ്പ്രസ് തടയുകയും നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ സന്ദേശപ്രചാരണം കൂടുതല്‍ ശക്തമായി നടത്താന്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
പല കാര്യങ്ങളിലും മോദിയെ അനുകരിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് വിദ്യാര്‍ഥികളുടെ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. ഈ സാഹചര്യത്തിലാണ് ആസാദിയുടെ സന്ദേശപ്രചാരണം തുടരാന്‍ കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുന്നത്. നിശ്ചയിച്ചപ്രകാരം സപ്തംബര്‍ ഒമ്പതിന് വിദ്യാര്ഥിസമ്മേളനത്തോടെ കാംപയിന് സമാപിക്കും. യോഗത്തില്‍ സി എ റഊഫ് അധ്യക്ഷത വഹിച്ചു. ടി അബ്ദുല്‍ നാസര്‍, കെ എ മുഹമ്മദ് ഷെമീര്‍, എസ് മുഹമ്മദ് റാഷിദ്, ഷെഫീഖ് കല്ലായി, ഇര്‍ഷാദ് മൊറയൂര്‍, മുഹമ്മദ് ഇയാസ്, മുഹമ്മദ്രിഫ സംസാരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.