|    Oct 15 Mon, 2018 6:17 pm
FLASH NEWS

ആസാദിയിലൂടെ വേദി കൈയിലെടുത്ത് കനയ്യ

Published : 25th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: കെ മാധവന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ കാഞ്ഞങ്ങാട് എത്തിയ യുവജന നേതാവ് കാസര്‍കോടിന്റെ മനസ്സ് കീഴടക്കിയാണ് തിരിച്ചു പോയത്. കഴിഞ്ഞ ദിവസം തന്നെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ എത്തിയ കനയ്യയെ കാണാനും ഫോട്ടോ എടുക്കാനും പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു. രാവിലെ 11ഓടെ നൂറു കണക്കിന് ബൈക്കുകളുടെയും വാഹനങ്ങളുടെ അകമ്പടിയോടെ എഐഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തകര്‍ കനയ്യയെ കാഞ്ഞങ്ങാട്ടേക്ക് ആനയിക്കുകയായിരുന്നു. തുടര്‍ന്ന് 12.30ഓടെ നോര്‍ത്ത് കോട്ടച്ചേരിയില്‍ എത്തിയ കനയ്യയെ പാര്‍ട്ടി പ്രവര്‍ത്തര്‍ ചേര്‍ന്ന് കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനമായാണ് സമ്മേളന നഗരയിലെത്തിച്ചത്.  കനയ്യയുടെ പ്രസംഗം കേള്‍ക്കാന്‍ ടൗണ്‍ ഹാളിന് അകത്തും പുറത്തും നിരവധി ആളുകളാണ് തിങ്ങി നിറഞ്ഞത്. നമസ്‌ക്കാരം  സഖാക്കളെയെന്ന് മലയാളത്തില്‍ പറഞ്ഞപ്പോള്‍ സദസ് കൈയടിയോടെയാണ് അത് സ്വീകരിച്ചത്. ഇംഗ്ലീഷില്‍ കെ മാധവനെ ഉദ്ധരിച്ച് തുടങ്ങിയ പ്രസംഗത്തിന് ശേഷം സദസ്സിനെ ആവേശം കൊള്ളിക്കാന്‍ ഹിന്ദിയില്‍ ആസാദി മുദ്രാവാക്യം വിളിച്ചുകൊടുത്തപ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ആസദി മുദ്രാവാക്യം ഏറ്റുവിളിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss