|    Nov 21 Tue, 2017 12:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ആസര്‍ബൈജാനില്‍ ഹിതപരിശോധന

Published : 27th September 2016 | Posted By: SMR

ബാകു: ആസര്‍ബൈജാനില്‍ പ്രസിഡന്റിന്റെ അധികാരപരിധി രീതിയില്‍ ഭരണഘടനാ ഭേദഗതി നടത്തുന്ന വിഷയത്തില്‍ ഹിതപരിശോധന ആരംഭിച്ചു. പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും ഭേദഗതിയെ എതിര്‍ക്കുകയാണ്. പ്രസിഡന്റ് ഇല്‍ഹാം അലിയേവിന്റെ അധികാര കാലാവധി വര്‍ധിപ്പിക്കാനാണ് ഭേദഗതിയിലൂടെ ശ്രമിക്കുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ഹിതപരിശോധന അനുകൂലമായാല്‍ പ്രസിഡന്റിന്റെ കാലാവധി അഞ്ചുവര്‍ഷത്തില്‍നിന്ന് ഏഴുവര്‍ഷമായി വര്‍ധിപ്പിക്കാന്‍ സാധിക്കും. വൈസ് പ്രസിഡന്റ് എന്ന പുതിയൊരു പദവി സൃഷ്ടിക്കാനും നീക്കമുണ്ട്. പ്രസിഡന്റ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ അധികാരമുള്ള നേതാവ് ഭേദഗതിപ്രകാരം വൈസ് പ്രസിഡന്റായിരിക്കും. ഇപ്പോള്‍ പ്രധാനമന്ത്രിക്കാണ് ഈ അധികാരം. പ്രസിഡന്റിന്റെ ഭാര്യയെ വൈസ് പ്രസിഡന്റാക്കാന്‍ നീക്കമുണ്ടെന്നാണു സൂചന. പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ പ്രായപരിധി കുറയ്ക്കാനും ഭേദഗതിയിലൂടെ സാധിക്കും. പ്രസിഡന്റിന് എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്റ് പിരിച്ചുവിടാം. പ്രസിഡന്റിന്റെ ഭാര്യക്കും 19 വയസ്സുള്ള മകനും നേട്ടമുണ്ടാക്കാനാണ് നീക്കമെന്ന് പ്രതിപക്ഷ പോപുലര്‍ ഫ്രണ്ട് പാര്‍ട്ടി ചെയര്‍മാര്‍ അലി കെരിംലി ആരോപിച്ചു. എന്നാല്‍ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു.
നിരവധി പ്രതിപക്ഷനേതാക്കളെ അറസ്റ്റ് ചെയ്ത ശേഷമാണ് ഹിതപരിശോധന നടത്തുന്നത്. പ്രധാന പ്രതിപക്ഷനേതാക്കളായ ഇല്‍ഗാര്‍ മമ്മദോവ്, ആര്‍ഇഎല്‍, മറ്റ് ജനാധിപത്യ അനുകൂല പാര്‍ട്ടി നേതാക്കള്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക