|    Jan 22 Sun, 2017 7:24 am
FLASH NEWS
Home   >  Sports  >  Cricket  >  

ആഷസ് മൂന്നാം ടെസ്റ്റ് ; ഓസീസ് തിരിച്ചടിച്ചു; ഇംഗ്ലണ്ട് 281നു പുറത്ത്

Published : 31st July 2015 | Posted By: admin

ashes
ബര്‍മിങ്ഹാം: ആഷസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ആസ്‌ത്രേലിയ തിരിച്ചടിക്കുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 281ലൊതുക്കിയ ഓസീസ് രണ്ടാംദിനം ചായക്ക് പിരിയുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റിന് 73 റണ്‍സെടുത്തു. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ ആതിഥേയര്‍ക്കൊപ്പമെത്താന്‍ ഓസീസിന് ഇനി 72 റണ്‍സ് കൂടി മതി. ക്രിസ് റേജേഴ്‌സ് (6), സ്റ്റീവന്‍ സ്മിത്ത് (8) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്.
നേരത്തേ ജോ റൂട്ട് (63), മോയിന്‍ അലി (59), ഇയാന്‍ ബെല്‍ (53) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്‌സില്‍ 145 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ റൂട്ട് 75 പന്തില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും പറത്തി. വാലറ്റത്ത് മികച്ച ഇന്നിങ്‌സ് കാഴ്ചവച്ച അലി 78 പന്തില്‍ 11 ബൗണ്ടറികളാണ് നേടിയത്. ഏറെക്കാലത്തിനു ശേഷം ഫോമിലേക്കുയര്‍ന്ന ബെല്ലിന്റെ ഇന്നിങ്‌സില്‍ 10 ബൗണ്ടറികളുണ്ടായിരുന്നു.
മൂന്നു വിക്കറ്റ് വീതം പിഴുത ജോഷ് ഹാസ്ല്‍വുഡും നതാന്‍ ലിയോണുമാണ് ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടിയത്. മിച്ചെല്‍ സ്റ്റാര്‍ക്കും മിച്ചെല്‍ ജോണ്‍സനും രണ്ടു വിക്കറ്റ് വീതം പങ്കിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
Read more on:
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക