|    Jul 22 Sun, 2018 8:22 pm
FLASH NEWS
Home   >  Sports  >  Cricket  >  

ആഷസ് ക്രിക്കറ്റ് ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

Published : 27th September 2017 | Posted By: ev sports

ലണ്ടന്‍: ആസ്‌ത്രേലിയക്കെതിരായ ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജെയിംസ് വിന്‍സ്, ഗാരി ബെല്ലന്‍സ് എന്നിവര്‍ ഇംഗ്ലണ്ട് നിരയില്‍ തിരിച്ചെത്തി. ബെന്‍ സ്‌റ്റോക്‌സിനേയും ആഷസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുമുഖ താരങ്ങളായ ബെന്‍ ഫോക്‌സ്, മാസണ്‍ ക്രയിന്‍ എന്നിവരേയും 16 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. അതേ സമയം ടോബി റോളണ്ട് ജോണ്‍സിനെ ടീമില്‍ നിന്ന് ഒഴിവാക്കി. ജോയ് റൂട്ട് ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുത്ത ശേഷം കളിക്കുന്ന ഏറ്റവും വലിയ പരമ്പരകൂടിയാണിത്. ടീം: ജോയ് റൂട്ട് ( ക്യാപ്റ്റന്‍),  മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോ, ജേക്ക് ബാള്‍, ഗാരി ബെല്ലന്‍സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, അലെസ്റ്റര്‍ കുക്ക്, മാസണ്‍ ക്രയിന്‍, ബെന്‍ ഫോക്‌സ്, ഡേവിഡ് മലാന്‍, ക്രയിഗ് ഓവര്‍ട്ടണ്‍, ബെന്‍ സ്‌റ്റോക്‌സ്, മാര്‍ക്ക് സ്‌റ്റോണിമാന്‍, ജെയിംസ് വിന്‍സ്, ക്രിസ് വോക്‌സ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss