|    Dec 14 Thu, 2017 6:55 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ആശ്വാസ ജയം തേടി ഉറുഗ്വേ

Published : 13th June 2016 | Posted By: SMR

കാലഫോര്‍ണിയ: ഗ്രൂപ്പ് സിയില്‍ നാളെ നടക്കുന്ന മല്‍സരത്തില്‍ ആശ്വാസജയം തേടി മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേ ജമൈക്കയെ നേരിടും. 2011 അടക്കം 15 തവണ ചാംപ്യന്‍മാരും 2013 ല്‍ അവസാന നാലിലും ഇടം പിടിച്ച ഉറുഗ്വേക്ക് ഇത്തവണ നോക്കൗട്ടില്‍ പോലും ഇടം നേടാനാകാതെ മടങ്ങാനാണ് വിധി.
കഴിഞ്ഞദിവസം നടന്ന നിര്‍ണായക മല്‍സരത്തില്‍ വെനിസ്വേലയോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങി ഉറുഗ്വേ തങ്ങളുടെ പരാജയം പൂര്‍ണമാക്കിയിരുന്നു. സൂപ്പര്‍താരം ലൂയിസ് സുവാരസിനെ പുറത്തിരുത്തിയായിരുന്നു രണ്ടു മല്‍സരത്തിലും ഉറുഗ്വേ മൈതാനത്തിറങ്ങിയത്.
അതേസമയം ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ മെക്‌സിക്കോയും വെനിസ്വേലയും ഏറ്റുമുട്ടും. ഇരുടീമുകളും രണ്ടുവീതം മല്‍സരങ്ങള്‍ ജയിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിച്ചവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക