|    Sep 19 Wed, 2018 6:31 am
FLASH NEWS
Home   >  Kerala   >  

ആശ്വാസവും ആശങ്കയും; 11 ജില്ലകളില്‍ മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

Published : 18th August 2018 | Posted By: afsal ph

 

മഴ കുറഞ്ഞതോടെ ആലുവയിലടക്കം ജല നിരപ്പ് താഴുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ആശങ്ക പരത്തി ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെ 11 ജില്ലകളില്‍ ഇന്ന് കനത്തമഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ടും കൊല്ലത്തും കാസര്‍കോടും യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചു. ദുരിതത്തിനു നേരിയ ആശ്വാസമായി ആലുവയില്‍ ജലനിരപ്പ് താഴ്ന്നു. ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം ആരംഭിച്ചു. പത്തനംതിട്ട റാന്നി മേഖലയില്‍നിന്നു ജനങ്ങളെ ഒഴിപ്പിച്ചു. എന്നാല്‍ പന്തളത്ത് വെള്ളം ഒഴിഞ്ഞിട്ടില്ല. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരില്‍ നാവികസേന രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ചാലക്കുടിയിലും പറവൂരിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ, ആനത്തോട് കക്കി ഡാമിന്റെ നാല് ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ അല്‍പം ഉയര്‍ത്തി (75 c m – 90 cm). പമ്പ നദീ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss