|    May 23 Tue, 2017 2:32 pm
FLASH NEWS

ആശ്വാസജയവുമായി ഉറുഗ്വേ മടങ്ങി

Published : 15th June 2016 | Posted By: SMR

കാലഫോര്‍ണിയ: കോപ അമേരിക്കയുടെ ഗ്രൂപ്പ് സിയിലെ അവ സാന മല്‍സരത്തില്‍ ജമൈക്കയ്‌ക്കെതിരെ ഉറുഗ്വേയ്ക്ക് 3-0ന്റെ ആശ്വാസജയം.
ആബേല്‍ ഹെര്‍ണാണ്ടസ് (21ാം മിനിറ്റ്), മത്യാസ് കൊറൂജോ (88) എന്നിവര്‍ ഉറുഗ്വേയ് ക്കായി ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ഒരു ഗോള്‍ ജമൈക്കയുടെ വകയായിരുന്നു. 66ാം മി നിറ്റില്‍ ജമൈക്കന്‍ ഡിഫന്റര്‍ ജെ വോന്‍ വാട്‌സന്റെ കൈയി ല്‍ തട്ടിയാണ് സെല്‍ഫ് ഗോളിന്റെ പിറവി.
സൂപ്പര്‍ താരം ലൂയിസ് സുവാറസിനെ പുറത്തിരുത്തിയാണ് തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ഉറുഗ്വേ കളത്തിറങ്ങിയിരുന്നത്.
കളിച്ച മൂന്നു മല്‍സരങ്ങളിലും തോറ്റ ജമൈക്ക ഒരു ഗോള്‍ പോലും നേടാനാവാതെയാണ് കോപയോട് വിടപറയുന്നത്.
ഗ്രൂപ്പിലെ ആദ്യ രണ്ട് കളികളും തോറ്റതോടെയാണ് ഉറുഗ്വേയുടെ കോപ കിരീടമോഹം പൊലിഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day