|    Jan 23 Mon, 2017 1:45 am
FLASH NEWS

ആശ്വാസജയം തേടി സചിന്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമങ്കത്തിന്

Published : 14th November 2015 | Posted By: SMR

ലോസ് ആഞ്ചലസ് (അമേരിക്ക): അമേരിക്കയില്‍ വന്‍ വിജയമായി മാറിയ ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് സീരീസിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം നാളെ നടക്കും. ആദ്യ രണ്ടു കളികളും ജയിച്ച് വോണ്‍ വാരിയേഴ്‌സ് ഇതിനകം പരമ്പര സ്വന്തമാക്കിയതിനാല്‍ ഇന്ന് ആശ്വാസജയത്തോടെ മടങ്ങാനാണ് സചിന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം.
ഈ മാസം ഏഴിന് നടന്ന ആദ്യ കളിയില്‍ ആറു വിക്കറ്റിന്റെ ജയമാഘോഷിച്ച വാരിയേഴ്‌സ് രണ്ടാമത്തെ കളിയില്‍ 57 റണ്‍സിനാണ് സചിന്‍ ടെണ്ടുല്‍ക്കറെയും സംഘത്തെയും നിഷ്പ്രഭരാക്കിയത്. ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഒരുപോലെ മികച്ച ഫോമില്‍ കളിക്കുന്ന വാരിയേഴ്‌സിനെ കീഴടക്കണമെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടിവരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക