|    Feb 24 Sat, 2018 6:03 am
FLASH NEWS

ആശ്വാസം പകര്‍ന്ന് എംഎല്‍എയുടെ പരാതിപരിഹാര അദാലത്ത്

Published : 18th January 2017 | Posted By: fsq

 

ആലത്തൂര്‍:ആലംബഹീനര്‍ക്ക് ആശ്വാസമായി കെഡി പ്രസേനന്‍ എംഎല്‍എയുടെ പരാതി പരിഹാര അദാലത്ത്. കുടിവെള്ള ക്ഷാമം മുതല്‍ പട്ടയലഭ്യത വരെയുള്ള നിരവധി പ്രശ്‌നങ്ങളാണ് കെ ഡി പ്രസേനന്‍ എം എല്‍ എ എരിമയൂര്‍ കൂട്ടാലയില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തില്‍ ഒത്തുതീര്‍പ്പായത്. ജില്ല കലക്ടര്‍ പി മേരിക്കുട്ടി അധ്യക്ഷതയില്‍ കെ ഡി പ്രസേനന്‍ എംഎല്‍എ അദാലത്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ എം റെജിന്‍, അഡീഷണല്‍ തഹസില്‍ദാര്‍ പി എ വിഭൂഷണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം വസന്തകുമാരി, ടി ജി ഗംഗാധരന്‍, സി ഐ കെ എ എലിസബത്ത്, തഹസില്‍ദാര്‍ എം കെ അനില്‍കുമാര്‍ ,വൈസ് പ്രസിഡന്റ് കെ വി നാരായണന്‍ സംസാരിച്ചു.അദാലത്തില്‍ 386 പരാതികള്‍ ലഭിച്ചുവെന്നും പരാതികള്‍ പരിശോധിച്ച് വകുപ്പ് തല നടപടികള്‍ക്കായി കൈ മാറി ഉടന്‍ തന്നെ പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും കെ ഡി പ്രസേനന്‍ എം എല്‍ എ അറിയിച്ചു വിവിധ വകുപ്പ് തല മേധാവികളും ജനപ്രതിനിധികളും പങ്കെടുത്തു. പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി ഫെബ്രുവരി 13 ന് കിഴക്കഞ്ചേരിയിലും അദാലത്ത് സംഘടിപ്പിക്കുന്നുണ്ട് .

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss