|    Jul 20 Fri, 2018 10:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആശ്രിത നിയമനം : വിവാഹിതരായ പെണ്‍മക്കളും അര്‍ഹരെന്ന് കോടതി

Published : 15th September 2017 | Posted By: fsq

 

കൊല്‍ക്കത്ത: സര്‍വീസിലിരിക്കേ പിതാവു മരിച്ചാല്‍ ആശ്രിത നിയമനാടിസ്ഥാനത്തില്‍ വിവാഹിതയായ മകള്‍ക്ക് ജോലിക്ക് അര്‍ഹതയുണ്ടെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ആക്റ്റിങ് ചീഫ് ജസ്റ്റിസ് നിഷിത മാത്രേയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്. വിവാഹിതയായ മകള്‍ക്ക് പിതാവിന്റെ ജോലി ലഭിക്കുന്നതില്‍ നിന്ന് വിലക്കുന്ന പശ്ചിമ ബംഗാള്‍ തൊഴില്‍-പഞ്ചായത്തു വകുപ്പിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. വിവാഹിതയായ മകള്‍ രക്ഷിതാക്കളുടെ ആശ്രിതരല്ലെന്നു കാണിച്ച് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അപ്പീലുകളും കോടതി തള്ളി. വിവാഹിതയായ മകള്‍ക്ക് പിതാവിന്റെ ജോലിക്ക് അര്‍ഹതയില്ലെന്നുള്ള വിജ്ഞാപനത്തിനെതിരേ 2014 ലായിരുന്നു അര്‍പ്പിത സര്‍ക്കാര്‍ എന്ന സ്ത്രീ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss