|    Mar 23 Thu, 2017 4:07 pm
FLASH NEWS

ആശ്രമ ജീവനക്കാരന്റെ വധം: ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

Published : 12th June 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം ആശ്രമ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. വടക്കുകിഴക്കന്‍ ബംഗ്ലാദേശിലെ പാബ്‌ന ജില്ലയില്‍ നിത്യ രഞ്ജന്‍ (60) ആണ് കൊല്ലപ്പെട്ടത്. അടുത്ത ദിവസങ്ങളിലായി രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

ഐഎസുമായി ബന്ധമുള്ള അമാഖ് വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തതായി ഐഎസ് അറിയിച്ചതെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷക സംഘടന എസ്‌ഐടിഇ അറിയിച്ചു. മതേതരവാദികളായ മുസ്‌ലിംകള്‍ക്കും ന്യൂനപക്ഷക്കാര്‍ക്കുമെതിരേ രാജ്യത്ത് അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പോലിസ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഇസ്‌ലാമിക രാഷ്ട്രീയപാര്‍ട്ടിയായ ജമാഅത്തെ ഇസ്‌ലാമിയിലെ 1800ഓളം ആളുകളെയാണ് അന്വേഷണത്തിന്റെ ഭാഗമായി പോലിസ് അറസ്റ്റ് ചെയ്തത്.

(Visited 101 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക