|    Sep 21 Fri, 2018 12:19 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആശ്രമത്തില്‍ ബന്ദികളാക്കിയ കുടുംബത്തെ രക്ഷപ്പെടുത്തി

Published : 9th June 2018 | Posted By: kasim kzm

കാണ്‍പൂര്‍: സാധ്വി ശാലിനി ശുക്ല നടത്തുന്ന കേസരിയിലെ ആശ്രമത്തില്‍ നിന്നു രണ്ടു പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍െപ്പടെ ഒമ്പതു പേരെ പോലിസ് രക്ഷപ്പെടുത്തി. ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ആശ്രമത്തിലെ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി അവിടത്തെ ദുരിതം നാട്ടുകാരെ അറിയിച്ചു. തുടര്‍ന്നു നാട്ടുകാരാണ് വിവരം പോലിസിനു കൈമാറിയത്.
ഫെബ്രുവരി 8 മുതല്‍ ഒരു കുടുംബത്തെ നാവഡയിലെ ആശ്രമത്തില്‍ തടവിലാക്കിയിരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മൃഗങ്ങളെ പോലെയാണ് അന്തേവാസികളെ ആശ്രമത്തില്‍ തടവിലാക്കിയിരുന്നത്.
ശാലിനി ശുക്ലയുടെയും കൂട്ടാളികളുടെയും കല്‍പനകള്‍ അനുസരിക്കാത്തവരെ പീഡിപ്പിക്കുക പതിവായിരുന്നുവെന്നും പോലിസ് പറഞ്ഞു. പോലിസ് കേസെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss