|    Jun 25 Mon, 2018 10:46 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം നായ ഭക്ഷണമാക്കി

Published : 17th May 2017 | Posted By: fsq

കൊരാപുട്: ഒഡീഷയില്‍ ആശുപത്രി പരിസരത്തുവച്ച് നവജാത ആണ്‍ ശിശുവിന്റെ മൃതശരീരം തെരുവുനായ ഭക്ഷണമാക്കി. ജയ്പൂര്‍ സബ് ഡിവിഷനല്‍ ആശുപത്രി പരിസരത്താണ് സംഭവം. സംഭവം കണ്ടുനിന്ന ആള്‍ക്കൂട്ടം നായയെ തടഞ്ഞില്ലെന്ന് മാത്രമല്ല, ചിലര്‍ സംഭവം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. എന്നാല്‍, സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. സംഭവത്തെ ക്കുറിച്ചറിഞ്ഞ് ആശുപത്രി ജീവനക്കാരോടൊത്ത് എത്തിയെങ്കിലും നായയേയോ കുഞ്ഞിന്റെ മൃതദേഹമോ കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ ഓഫിസര്‍ സീതാംശു സത്പതി പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പോലിസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും അവയുടെ സഹായത്തോടെ അന്വേഷണം നടത്തുമെന്നും പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss