|    Jul 21 Fri, 2017 12:22 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആശുപത്രി ദുരന്തം: 4 പേര്‍ അറസ്റ്റില്‍

Published : 20th October 2016 | Posted By: SMR

ഭുവനേശ്വര്‍: ഭുവനേശ്വര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് എസ്‌യുഎം ആശുപത്രിയില്‍ അഗ്നിബാധയെത്തുടര്‍ന്ന് 20ലേറെ പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടടക്കം നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. അഗ്നിശമന വകുപ്പ് സമര്‍പ്പിച്ച പരാതിയിലാണ് ആശുപത്രി സൂപ്രണ്ട് പുഷ്പരാജ്, സാമന്ത് സിംഗാര്‍, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് എന്‍ജിനീയര്‍ അമൂല്യ സാഹു, ഫയര്‍ഫോഴ്‌സ് ഓഫിസര്‍ സന്തോഷ് ദാസ്, ജൂനിയര്‍ ഇലക്ട്രിക് എന്‍ജിനീയര്‍ മലയ് സാഹു എന്നിവരെ അറസ്റ്റ് ചെയ്തതെന്നു പോലിസ് കമ്മീഷണര്‍ അറിയിച്ചു.
അഗ്നിബാധയെക്കുറിച്ച് അഗ്നിശമന വകുപ്പിന്റെ റിപോര്‍ട്ട്  സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. അതിനിടെ, പോലിസ് അറസ്റ്റ് ചെയ്ത ആശുപത്രി സൂപ്രണ്ട് പുഷ്പരാജ് സാമന്ത് സിംഗാറെ നെഞ്ചുവേദനയെത്തുടര്‍ന്ന് കുട്ടക്ക് എസ്എസ്ബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക