|    May 23 Tue, 2017 4:59 am
FLASH NEWS

ആശുപത്രി കിടക്കയില്‍നിന്ന് അലിയാരും ഇബ്രാഹിമും ഹജ്ജ് കര്‍മത്തിന്

Published : 6th September 2016 | Posted By: SMR

നെടുമ്പാശ്ശേരി: ആശുപത്രി കിടക്കയില്‍നിന്നാണ് മൂവാറ്റുപുഴ സ്വദേശി അലിയാരും കോട്ട—ക്കല്‍ സ്വദേശി ഇബ്രാഹിമും വിശുദ്ധ ഹജ്ജ് കര്‍മത്തിനായി യാത്ര തിരിച്ചത്. പ്രമേഹരോഗിയായ മുവാറ്റുപുഴ സ്വദേശി അലിയാര്‍ വലതുകാലില്‍ പഴുപ്പു ബാധിച്ചതിനെ തുടര്‍ന്ന്  എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  ചികില്‍സയിലായിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോവുന്നതിന് അവസരം  ലഭിച്ച ഇദ്ദേഹം അവസരം നഷ്ടപ്പെടുത്താതെ   ഹജ്ജിന് പോവുന്നതിന് തയ്യാറായി  ഇന്നലെ  ക്യാംപിലെത്തുകയായിരുന്നു. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കുടുംബാംഗമാണ്. ഭാര്യ പാത്തുമ്മയും ഇദ്ദേഹത്തോടൊപ്പം ഹജ്ജിന് പോവുന്നുണ്ട്. കോട്ട—ക്കല്‍ കുനിക്കകത്ത് ഇബ്രാഹിം  വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രി വാസത്തിനുശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. ആഗസ്ത് 21ന് കോട്ടക്കലില്‍നിന്നു മമ്പുറത്തേക്ക് ഓട്ടോറിക്ഷയില്‍ പോവുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.
അപകടത്തില്‍ ഇദ്ദേഹത്തിന്റെ  ഇടതുകാലിന്റെ എല്ലൊടിയുകയും  വലതുകാലിന്റെ വിരലുകള്‍ക്ക് മുറിവ് പറ്റുകയും ചെയ്തു. ഒരാഴ്ചക്കാലത്തോളം കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ പാത്തുമ്മയും മകള്‍ മറിയവും   ഇദ്ദേഹത്തോടൊപ്പം യാത്രതിരിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day