|    Jul 26 Wed, 2017 4:21 am
FLASH NEWS

ആശുപത്രി കാന്റീനില്‍നിന്ന് രോഗിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു

Published : 7th September 2016 | Posted By: SMR

കടുത്തുരുത്തി: ആശുപത്രി കാന്റനില്‍ ചായ കുടിക്കാനെത്തിയ രോഗിയുടെ മൊബൈല്‍ ഫോണ്‍ ഓട്ടോറിക്ഷയിലെത്തിയാള്‍ കവര്‍ന്നു. കുറുപ്പന്തറ മുകളേല്‍ റോയിയുടെ ഫോണാണ് നഷ്ടപ്പെട്ടത്. മുട്ടുചിറ എച്ച്ജിഎം ആശുപത്രിയുടെ കാന്റനില്‍ നിന്നും ഞായറാഴ്ച്ച രാവിലെ 8.30 ഓടെയാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. പണം നല്‍കിയപ്പോള്‍ കൗണ്ടറില്‍ ഫോണ്‍ വച്ചു.പിന്നീട് ഇതെടുക്കാന്‍ മറന്നു. ഈ സമയം ഇവിടെയുണ്ടായിരുന്നയാള്‍ ഫോണ്‍ എടുത്തുക്കൊണ്ടു പോവുകയായിരുന്നു. ഫോണ്‍ എടുത്ത ശേഷം ഇയാള്‍ വന്ന ഓട്ടോറിക്ഷയില്‍ കയറി പോവൂകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസി ടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. റോയി കടുത്തുരുത്തി സിഐക്ക് പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക